+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ല​പൂ​ത്ത രാ​വി​ല്‍ പൂ​ര്‍​ത്തി​യാ​യി

1978ല്‍ ​പാ​ല​ക്കാ​ട് മാ​നാം കു​റ്റി​യി​ല്‍ ന​ട​ന്ന കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച കൊ​ല​പാ​ത​കം, അ​ത് ക​ണ്ടു നി​ന്ന പ​യ്യ​ന്‍ മോ​ഹ​ന്‍ മാ​നാം​കു​റ്റി ഇ​ന്ന് ത​ന്‍റെ അ​മ്പ​ത്തെ​ട്ടാം വ​യ​സി​ല്‍ സി​നി​മ​യാ​ക്
പാ​ല​പൂ​ത്ത രാ​വി​ല്‍ പൂ​ര്‍​ത്തി​യാ​യി

1978-ല്‍ ​പാ​ല​ക്കാ​ട് മാ​നാം കു​റ്റി​യി​ല്‍ ന​ട​ന്ന കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച കൊ​ല​പാ​ത​കം, അ​ത് ക​ണ്ടു നി​ന്ന പ​യ്യ​ന്‍ മോ​ഹ​ന്‍ മാ​നാം​കു​റ്റി ഇ​ന്ന് ത​ന്‍റെ അ​മ്പ​ത്തെ​ട്ടാം വ​യ​സി​ല്‍ സി​നി​മ​യാ​ക്കു​ന്നു. പാ​ല​പൂ​ത്ത രാ​വി​ല്‍ എ​ന്നു പേ​രി​ട്ട ഈ ​ചി​ത്രം ശ​ശീ​ധ​ര​ന്‍ തെ​ക്കു​മ്പു​റം നി​ര്‍​മ്മി​ക്കു​ന്നു.

പ​ത്ര​പ്ര​വ​ര്‍​ത്ത​ക​നും, ഗ്ര​ന്ഥ​ക​ര്‍​ത്താ​വു​മാ​യ മോ​ഹ​ന്‍ മാ​നാം​കു​റ്റി ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി. ഒ​ടി​ടി​യി​ല്‍ ഉ​ട​ന്‍ റി​ലീ​സ് ചെ​യ്യും.

കേ​ര​ള​ത്തെ പി​ടി​ച്ചു​കു​ലു​ക്കി​യ രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ത്തി​ല്‍, പ​ഴ​യ സോ​ഷ്യ​ലി​സ്റ്റ് പാ​ര്‍​ട്ടി​ പ്രവർത്തകനായിരുന്ന ച​ന്ദ്ര​നാ​ണ് മ​രി​ച്ച​ത്. കൊ​ല ന​ട​ത്തി​യ​ത് അ​തേ പാ​ര്‍​ട്ടി​യി​ലു​ള്ള വാ​സു, കൃ​ഷ്ണ​ന്‍, പ​ള​നി​യാ​ണ്ടി, രാ​ജ​ന്‍ എ​ന്നി​വ​രാ​യി​രു​ന്നു.

പ​ങ്ക​ജം എ​ന്ന പെ​ണ്‍​കു​ട്ടി​യു​മാ​യി ച​ന്ദ്ര​ന്‍ പ്ര​ണ​യ​ത്തി​ലാ​യ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.​ ച​ന്ദ്ര​നോ​ടൊ​പ്പം കാ​മു​കി​യെ​യും വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഈ ​കൊ​ല​പാ​ത​ക ക​ഥ ചെ​റി​യ മാ​റ്റ​ങ്ങ​ളോ​ടെ ഹൊ​റ​റി​നും ത്രി​ല്ല​റി​നും പ്രാ​ധാ​ന്യ​മു​ള്ള ക​ഥ​യാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു.

ഷെ​മീ​ര്‍, സ്‌​നേ​ഹ ചി​ത്തി റാ​യി, ഗ്രീ​ഷ്മ, ശ്രീ​കു​മാ​ര്‍ തി​രു​വി​ല്വാ​മ​ല, മ​ഹി​ദാ​സ്, ജ​യ​ശ്രീ, സു​ശാ​സ​ന​ന്‍, സൂ​ര്യ​ദാ​സ്, ഷെ​റീ​ഫ് പാ​ല​ക്കാ​ട്, ശ്രീ​വ​രീ​ഷ്ഠ​ന്‍, ലീ​ലാ​മ്മ, മീ​രാ​ന്‍​കു​ട്ടി, വേ​ണു തി​രു​വി​ല്വാ​മ​ല, ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രാണ് ചിത്രത്തിൽ വേഷമിടുന്നത്.

സ്വാ​മി ക​ണ്ണാ​ടിയാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കൃ​ഷ്ണ​കു​മാ​ര്‍ കൊ​ങ്ങാ​ടിന്‍റെ വരികൾക്ക് ജാ​ഫ​ര്‍ പാ​ല​ക്കാ​ട് സംഗീതം പകരുന്നു.