ഏഷ്യാനെറ്റും മിമിക്രി അർട്ടിസ്റ്റ് അസോസിയേഷനും ചേർന്ന് സംഘടിപ്പി ക്കുന്ന മെഗാ സ്റ്റേജ് ഷോ 'കോമഡി മാമാങ്കം' ഏഷ്യാനെറ്റിൽ ഓഗസ്റ്റ് 14,15 തിയതികളിൽ വൈകുന്നേരം ഏഴിന് സംപ്രേഷണം ചെയ്യും.
സുരേഷ് ഗോപി, ദിലീപ്, ജയസൂര്യ, സംവിധായകൻ സിദീഖ്, ഹരിശ്രീ അശോകൻ, ഗിന്നസ് പക്രു, രമേഷ് പിഷാരടി, ടിനി ടോം, കലാഭവൻ ഷാജോൺ, കലാഭവൻ പ്രജോദ്, നാദിർഷാ, കെ.എസ്. പ്രസാദ്, പാഷാണം ഷാജി, നോബി, കലാഭവൻ നവാസ്, സാജൻ പള്ളുരുത്തി, സാജു കൊടിയൻ, ദേവി ചന്ദന, സുബി സുരേഷ്, രഞ്ജിനി ജോസ്, തുടങ്ങി വൻ കോമഡി നിരയും താരങ്ങളും അണിനിരക്കുന്ന നൃത്ത ഹാസ്യ സംഗീത വിസ്മയമായാണ് ഷോ പ്രേക്ഷകർക്ക് മുന്നിൽ സ്വാതന്ത്ര്യ ദിന പ്രത്യേക പ്രോഗ്രാമായി എത്തുന്നത്.
പ്രേം ടി. നാഥ്