ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന ഉയരെ എന്ന ചിത്രത്തിലെ പുതിയ ഗാനം എത്തി. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ്, സിത്താര എന്നിവർ ചേർന്നാണ്.
നവാഗതനായ മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാർവതിയാണ് നായിക. ആസിഫ് അലി, ടോവിനൊ തോമസ്, സിദ്ധിഖ്, രണ്‍ജി പണിക്കർ, സംയുക്ത മേനോൻ, അനാർക്കലി മരയ്ക്കാർ, പ്രതാപ് പോത്തൻ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എസ്ക്യൂബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷേനുഗ, ഷേഗ്ന, ഷേർഗ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.