+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിക്കിയെ ‘തട്ടിക്കൊണ്ടുപോകാൻ’ ചെ​ങ്ക​ൽ​ച്ചൂ​ള​യി​ലെ വൈ​റ​ൽ കു​ട്ടി​ക​ൾ!

ത​മി​ഴ് സൂപ്പർതാരം സൂ​ര്യ നാ​യ​ക​നാ​യ അ​യ​ണ്‍ സി​നി​മ​യി​ലെ നൃ​ത്ത​രം​ഗ​വും സ്റ്റ​ണ്ടും പു​ന​രാ​വി​ഷ്ക്ക​രി​ച്ച് വൈ​റ​ലാ​യ ചെ​ങ്ക​ൽ​ച്ചൂ​ള​യി​ലെ കു​ട്ടി​ക​ൾ ഇ​നി സി​നി​മ​യു​ടെ വെ​ള്ളി​ത്തി​ള​ക്ക​ത്തി​
നിക്കിയെ ‘തട്ടിക്കൊണ്ടുപോകാൻ’ ചെ​ങ്ക​ൽ​ച്ചൂ​ള​യി​ലെ വൈ​റ​ൽ കു​ട്ടി​ക​ൾ!

ത​മി​ഴ് സൂപ്പർതാരം സൂ​ര്യ നാ​യ​ക​നാ​യ അ​യ​ണ്‍ സി​നി​മ​യി​ലെ നൃ​ത്ത​രം​ഗ​വും സ്റ്റ​ണ്ടും പു​ന​രാ​വി​ഷ്ക്ക​രി​ച്ച് വൈ​റ​ലാ​യ ചെ​ങ്ക​ൽ​ച്ചൂ​ള​യി​ലെ കു​ട്ടി​ക​ൾ ഇ​നി സി​നി​മ​യു​ടെ വെ​ള്ളി​ത്തി​ള​ക്ക​ത്തി​ൽ.

ക​ണ്ണ​ൻ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്യു​ന്ന വി​രു​ന്ന് എ​ന്ന സി​നി​മ​യി​ലാ​ണ് ഇ​നി ഇ​വ​രു​ടെ പ്ര​ക​ട​നം കാ​ണാ​നാ​കു​ക. ത​മി​ഴ് ന​ട​ൻ അ​ർ​ജു​നും നി​ക്കി ഗ​ൽ​റാ​ണി​യും നാ​യി​കാ നാ​യ​ക​ൻ​മാ​രാ​കു​ന്ന സി​നി​മ​യാ​ണ് വി​രു​ന്ന്.

ഇ​ഷ്ട​താ​ര​മാ​യ സൂ​ര്യ​യു​ടെ ജന്മദി​ന​ത്തി​ലാ​ണ് ചെ​ങ്ക​ൽ​ച്ചൂ​ള​യി​ലെ ഈ ​കു​ട്ടി​ക​ൾ അ​യ​ണ്‍ സി​നി​മ​യി​ലെ നൃ​ത്ത​രം​ഗം പു​ന​രാ​വി​ഷ്ക്ക​രി​ച്ച് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. മൊ​ബൈ​ൽ കാ​മ​റ ഉ​പ​യോ​ഗി​ച്ച് കു​ട്ടി​ക​ൾ ത​ന്നെ​യാ​ണ് ചി​ത്രീ​ക​ര​ണ​വും എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ച്ച​ത്.



തേടിയെത്തിയ സിനിമ

സൂ​ര്യ അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ വീ​ഡി​യോ ഷെ​യ​ർ ചെ​യ്ത​തോ​ടെ സം​ഭ​വം വൈ​റ​ലാ​യി. മാ​ത്ര​മ​ല്ല സൂ​ര്യ ഇ​വ​രെ അ​ഭി​ന​ന്ദി​ച്ച് പോ​സ്റ്റി​ടു​ക​യും ചെ​യ്തു. സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് അ​ന്ന് ഇ​ന്‍റ​ർ​വ്യൂ​വി​ൽ കു​ട്ടി​ക​ൾ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സം​വി​ധാ​യ​ക​ൻ ക​ണ്ണ​ൻ താ​മ​ര​ക്കു​ള​വും നി​ർ​മാ​താ​വും ന​ട​നു​മാ​യ ഗി​രീ​ഷ് നെ​യ്യാ​റും ഇ​വ​രെ തേ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ കു​ട്ടി​ക്കാ​ന​ത്ത് ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന സി​നി​മ​യി​ൽ 11 അം​ഗ സം​ഘ​ത്തി​ന് വേ​ഷ​വും ന​ൽ​കി. സി​നി​മ​യി​ൽ നാ​യി​ക നി​ക്കി ഗ​ൽ​റാ​ണി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യാ​ണ് ഇ​വ​ർ ആ​ദ്യ​മാ​യി വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ക.

എഡിറ്റിംഗ് സഹായി

സം​ഘ​ത്തി​ന്‍റെ ത​ല​വ​നാ​യി അ​ഭി​ന​യി​ക്കു​ന്ന​ത് പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ അ​ജ​യ് വാ​സു​ദേ​വാ​ണെ​ന്ന​തും മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ്.

മൊ​ബൈ​ൽ കാ​മ​റ​യി​ൽ നൃ​ത്ത​രം​ഗം എ​ഡി​റ്റു​ചെ​യ്ത കു​ട്ടി​ക​ളു​ടെ സം​ഘ​ത്തി​ലെ അ​ബി​ക്ക് സി​നി​മ​യി​ൽ എ​ഡി​റ്റ​റാ​ക​ണ​മെ​ന്നാ​യി​രു​ന്നു ആ​ഗ്ര​ഹം. ഇ​ത് തി​രി​ച്ച​റി​ഞ്ഞ ഈ ​സി​നി​മ​യു​ടെ എ​ഡി​റ്റ​ർ കൂ​ടി​യാ​യ വി.​ടി.​ശ്രീ​ജി​ത്ത് അ​ബി​യെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹാ​യി​യാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മി​ക​ച്ച ക​ഴി​വു​ള്ള കു​ട്ടി​യെ വ​രും സി​നി​മ​ക​ളി​ലും ഒ​പ്പം കൂ​ട്ടു​മെ​ന്ന് വി.​ടി. ശ്രീ​ജി​ത്ത് പ​റ​ഞ്ഞു.

സി​നി​മ​യി​ൽ എ​ടു​ത്ത​തി​ലും ത​ങ്ങ​ളു​ടെ എ​ളി​യ​ശ്ര​മം ഇ​ഷ്ട​താ​ര​മാ​യ സൂ​ര്യ അ​ട​ക്ക​മു​ള്ള​വ​ർ സ്വീ​ക​രി​ച്ച​തി​ലും സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ബി​യും കാ​ർ​ത്തി​ക്കും പ​റ​ഞ്ഞു. ര​വി​ച​ന്ദ്ര​നാ​ണ് സി​നി​മ​യു​ടെ ക്യാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.