+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷെ​യി​ന്‍ നി​ഗം - വി​ന​യ് ഫോ​ർ​ട്ട് കൂ​ട്ടു​കെ​ട്ടി​ലെ ‘ബ​ര്‍​മു​ഡ’: മോ​ഷ​ൻ പോ​സ്റ്റ​ർ എത്തി

ഷെ​യി​ന്‍ നി​ഗം, വി​ന​യ് ഫോ​ർ​ട്ട് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ടി.​കെ രാ​ജീ​വ്കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം ‘ബ​ര്‍​മു​ഡ’​യു​ടെ ഓ​ഡി​യോ മോ​ഷ​ൻ പോ​സ്റ്റ​ര്‍ പു​റ​ത്ത
ഷെ​യി​ന്‍ നി​ഗം - വി​ന​യ് ഫോ​ർ​ട്ട് കൂ​ട്ടു​കെ​ട്ടി​ലെ ‘ബ​ര്‍​മു​ഡ’: മോ​ഷ​ൻ പോ​സ്റ്റ​ർ എത്തി

ഷെ​യി​ന്‍ നി​ഗം, വി​ന​യ് ഫോ​ർ​ട്ട് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ടി.​കെ രാ​ജീ​വ്കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം ‘ബ​ര്‍​മു​ഡ’​യു​ടെ ഓ​ഡി​യോ മോ​ഷ​ൻ പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ങ്ങി. ന​ടി മ​ഞ്ജു വാ​ര്യ​ർ ത​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ട​ത്.

ഒ​രു കൂ​ട്ടം പൂ​ച്ച​ക​ൾ​ക്കൊ​പ്പം ഇ​രി​ക്കു​ന്ന ഷെ​യി​ൻ​നി​ഗ​ത്തെ നോ​ക്കി​യി​രി​ക്കു​ന്ന പോ​ലീ​സ് വേ​ഷ​ത്തി​ലു​ള്ള വി​ന​യ് ഫോ​ർ​ട്ടി​നെ​യാ​ണ് മോ​ഷ​ൻ പോ​സ്റ്റ​റി​ൽ കാ​ണു​ന്ന​ത്.

24 ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ല്‍ സൂ​ര​ജ് സി.​കെ, ബി​ജു സി.​ജെ, ബാ​ദു​ഷ എ​ന്‍.​എം എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ഹാ​സ്യ​ത്തി​ന് പ്രാ​ധാ​ന്യ​മു​ള്ള ഈ ​ചി​ത്രം നി​ര്‍​മ്മി​ക്കു​ന്ന​ത്. "കാ​ണാ​താ​യ​തി​ന്‍റെ ദു​രൂ​ഹ​ത’ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ടാ​ഗ്‌​ലൈ​ൻ.

കാ​ഷ്മീ​രി ന​ടി ശെ​യ്‌​ലീ കൃ​ഷ്ണ​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക. ഹ​രീ​ഷ് ക​ണാ​ര​ന്‍, സൈ​ജു കു​റു​പ്പ്, സു​ധീ​ര്‍ ക​ര​മ​ന, മ​ണി​യ​ന്‍​പി​ള്ള രാ​ജു, ഇ​ന്ദ്ര​ന്‍​സ്, സാ​ജ​ന്‍ സു​ധ​ര്‍​ശ​ന്‍, ദി​നേ​ഷ് പ​ണി​ക്ക​ര്‍, കോ​ട്ട​യം ന​സീ​ര്‍, ശ്രീ​കാ​ന്ത് മു​ര​ളി, ന​ന്ദു, നി​ര​ഞ്ജ​ന അ​നൂ​പ്, ഗൗ​രി ന​ന്ദ, നൂ​റി​ന്‍ ഷെ​റീ​ഫ്, ഷൈ​നി സാ​റ തു​ട​ങ്ങി വ​ന്‍ താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ല്‍ ഉ​ണ്ട്.

സി​നി​മ​യു​ടെ ര​ച​ന നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ന​വാ​ഗ​ത​നാ​യ കൃ​ഷ്ണ​ദാ​സ് പ​ങ്കി​യാ​ണ്. മ​ണി​ര​ത്‌​ന​ത്തി​ന്‍റെ അ​സോ​സി​യേ​റ്റാ​യി പ്ര​വ​ര്‍​ത്തി​ച്ച ഷെ​ല്ലി കാ​ലി​സ്റ്റ് ആ​ണ് ഛായാ​ഗ്ര​ഹ​ണം. ശ്രീ​ക​ര്‍ പ്ര​സാ​ദ് എ​ഡി​റ്റിം​ഗ് നി​ര്‍​വ​ഹി​ക്കു​ന്നു. നാ​യ​ക് ശ​ശി​കു​മാ​ര്‍, ബീ​യാ​ര്‍ പ്ര​സാ​ദ് എ​ന്നി​വ​രു​ടെ വ​രി​ക​ള്‍​ക്ക് ര​മേ​ഷ് നാ​രാ​യ​ണാ​ണ് സം​ഗീ​തം.