ദുൽഖർ സൽമാൻ നായകനാകുന്ന ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിലെ ആദ്യ ലിറിക്കൽ ഗാനം പുറത്തുവിട്ടു. സന്തോഷ് വർമയുടെ വരികൾക്ക് നാദിർഷ സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിദ്യാദരൻ മാസ്റ്ററാണ്.
കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, അമർ അക്ബർ അന്തോണി എന്നീ സിനിമകൾക്കു ശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. സംയുക്ത മേനോൻ, നിഖില വിമൽ എന്നിവരാണ് ചിത്രത്തിലെ നായികമാർ.
സലീം കുമാർ, സൗബിൻ ഷഹീർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.