നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. പേജിൽ മുരളിയുടെ അച്ഛന്റെ ചിത്രം പ്രൊഫൈൽ ഫോട്ടോ ആക്കി മാറ്റിയിയിട്ടുണ്ട്. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം അദ്ദേഹം ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അറിയിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയാണ് പേജ് ഹാക്ക് ചെയ്തത്.
അടുത്തിടെ നടനും സംവിധായകനുമായ അനൂപ് മേനോന്റെ പേജും ഏതാനം മാസം മുന്പ് ഹാക്ക് ചെയ്തിരുന്നു. 15 ലക്ഷം പേരുള്ള പേജിൽ നിന്നും നാല് ലക്ഷം ഫോളോവേഴ്സിനെയാണ് അനൂപ് മേനോന് നഷ്ടപ്പെട്ടത്. ആറ് മാസം മുൻപ് വരെയുള്ള പോസ്റ്റുകൾ ഡിലീറ്റും ചെയ്തിരുന്നു.