മോഹൻലാൽ-സൂര്യ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാന്റെ ടീസർ പുറത്തുവിട്ടു. പ്രധാനമന്ത്രിയുടെ വേഷത്തിലാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. പ്രധാനമന്ത്രിയുടെ സെക്യൂരിറ്റി ഓഫീസറുടെ കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിക്കുന്നത്.
ജില്ലയ്ക്കു ശേഷം മോഹൻലാൽ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് കാപ്പാൻ. ബോമൻ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കർ കൃഷ്ണമൂർത്തി, ആര്യ, സയിഷ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൈക്കാ പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്.