കോവിഡ് കാരണം പ്രതിസന്ധിയിലായിരിക്കുന്ന കലാകാരന്മാരെ സഹായിക്കാൻ സർക്കാർ തയാറാകണമെന്ന് ഗായകൻ സോനു നിഗം. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സോനു നിഗം സർക്കാരിനോട് കലാകാരന്മാരെ സഹായിക്കാണെന്ന് ആവശ്യപ്പെട്ടത്.
സ്റ്റേജ് ഷോകൾക്കു നിരോധനം ഏർപ്പെടുത്തിയതോടെ കലാകാരന്മാരിൽ ഭൂരിഭാഗവും പ്രതിസന്ധിയിലാണ്. ദിവസവേതനത്തിനു ജോലി ചെയ്തിരുന്നവരിൽ പലരും വരുമാനം നിലച്ചതോടെ എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്. കലാകാരന്മാരെ സഹായിക്കാൻ സർക്കാർ അടിയന്തിരമായി എന്തെങ്കിലും ചെയ്തേ പറ്റൂ.
ധനസമാഹരണം നടത്തുകയും അത് അർഹതപ്പെട്ടവരുടെ കൈകളിൽ എത്തിക്കുകയും ചെയ്യണമെന്ന് ഞാൻ അപേക്ഷിക്കുന്നു. എത്രയും വേഗം എല്ലാവരിലേയ്ക്കും വാക്സീൻ എത്തിക്കാനുള്ള ക്രമീകരണങ്ങൾ സർക്കാർ ചെയ്യണം.
എന്തുകൊണ്ടാണ് കുട്ടികളിലേയ്ക്കു വാക്സീൻ എത്താത്തത്. ഉടൻ തന്നെ സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ചും പൊതുഗതാഗതം പഴയ രീതിയിൽ തന്നെ പുഃസ്ഥാപിക്കുന്നതിനെക്കുറിച്ചും തീരുമാനമെടുത്തേ മതിയാകൂ.- സോനു നിഗം പറഞ്ഞു.