ഇരുപതാം നൂറ്റാണ്ടിന് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രമായ 'ഹൃദയം' സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിന്റെ സംവിധായകൻ വിനീത് ശ്രീനിവാസനാണ് ചിത്രീകരണം പൂര്‍ത്തിയായ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യമെന്നാണ് ആഗ്രഹമെന്ന് വിനീത് പറയുന്നു.
'മനോഹരമായൊരു യാത്രയായിരുന്നു ഇത്. ഈ പ്രതിസന്ധി സമയം കടന്ന് പോകുമെന്നും പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. തീര്‍ച്ചയായും ഹൃദയം തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹം. അതിനായി ഞങ്ങള്‍ പരമാവധി ശ്രമിക്കുകയും ചെയ്യും. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ വേണം" വിനീത് ഫേസ്ബുക്കില്‍ കുറിച്ചു.
വിനീത് ശ്രീനിവാസന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മെരിലാന്‍ഡ് സിനിമാസ് ആണ് നിര്‍മ്മിക്കുന്നത്. അജു വര്‍ഗ്ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്, വിജയരാഘവന് തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങള്‍.