കുട്ടികളുടെ അവധിക്കാലം പ്രമേയമായ 'കൊന്നപ്പൂക്കളും മാമ്പഴവും' എന്ന ചിത്രം തിയറ്റര്‍ പ്ലേ ഓടിടി പ്ലാറ്റ്ഫോമില്‍ പ്രദര്‍ശനത്തിനെത്തി. മള്‍ട്ടിപ്പിള്‍ സ്ട്രീമിംഗ് സാധ്യത പരീക്ഷിക്കുന്ന ഈ ചിത്രം നിരവധി ദേശീയ അന്തര്‍ദേശീയ ചലചിത്ര മേളകളില്‍ ചിത്രം ഇതിനോടകം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെട്ടു പോകുന്ന അവധിക്കാലമാണ് ചിത്രത്തിന്റെ പ്രമേയം. വില്ലേജ് ടാക്കീസിന്റെ ബാനറില്‍ നീന ബി നിര്‍മിച്ച ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും അഭിലാഷ് എസ്. ആണ് നിർവഹിച്ചിരിക്കുന്നത്.
ഫ്ളവേഴ്സ് ചാനലിലെ കുട്ടികളുടെ സംഗീത റിയാലിറ്റി ഷോ ആയ ടോപ്പ് സിംഗറിലൂടെ ശ്രദ്ധേയനായ ജെയ്ഡന്‍ ഫിലിപ്പാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ മാസ്റ്റര്‍ ശ്രീദര്‍ശ്, മാസ്റ്റര്‍ സഞ്ജയ്, മാസ്റ്റര്‍ അഹ്റോണ്‍, ഹരിലാല്‍, സതീഷ്, സാംജി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആദര്‍ശ് കുര്യന് ഛായാഗ്രഹണം നിര്‍വഹിച്ച ഈ സിനിമയുടെ പശ്ചാത്തല സംഗീതം ഷാരൂണ്‍ സലീമും ഗാനരചന സനില്‍ മാവേലിയും നിര്‍വഹിക്കുന്നു.