ബാലതാരമായി എത്തി പിന്നീട് ഒരുപിടി മികച്ച വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് അഞ്ജലി നായർ. മലയാളത്തിലെ തിരക്കേറിയ നടിമാരിൽ ഒരാളായിരിക്കേ തനിക്ക് എപ്പോഴും തിരക്കുകളിൽ ഇരിക്കാനാണ് ഇഷ്ടമെന്ന് പറയുകയാണ് താരം.
ചെറുപ്പത്തില്‍ അച്ഛന്റെയും അമ്മയുടെയും പ്രോത്സാഹനം കിട്ടിയത് കൊണ്ടാണ് ഞാന്‍ അഭിനയത്തിലേക്ക് വന്നതെന്ന് അഞ്ജലി പറഞ്ഞു. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങിയ സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.
മകൾ ആവണിയും ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്. ഞങ്ങള്‍ ഒരുമിച്ച് ലാലേട്ടന്റെ റാം എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിലാണ് അവള് ആദ്യമായി അഭിനയിച്ചത്. ആവണി ഇതുവരെ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അവള്‍ക്ക് താല്പര്യം ഉണ്ടെങ്കില്‍ പിന്തുണ കൊടുത്ത് ഞങ്ങള്‍ കൂടെ ഉണ്ടാകുമെന്നും അഞ്ജലി പറയുന്നു.