ഫഹദ് ഫാസിൽ, സായി പല്ലവി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അതിരന്റെ ട്രെയിലർ പുറത്തുവിട്ടു. നവാഗതനായ വിവേക് ആണ് സിനിമയുടെ സംവിധായകൻ.
അതുൽ കുൽക്കർണി, പ്രകാശ് രാജ്, ലെന, രണ്‍ജി പണിക്കർ, സുദേവ് നായർ, നന്ദു, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശാന്തി കൃഷ്ണ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പി. എഫ്. മാത്യൂസിന്റെതാണ് തിരക്കഥ.
സെഞ്ച്വറി ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.