+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​പ്പും മു​ള​കും താ​ര​ങ്ങ​ളു​ടെ സി​നി​മ വ​രു​ന്നു

ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ മ​നം ക​വ​ര്‍​ന്ന ഉ​പ്പും മു​ള​കും എ​ന്ന സീ​രി​യ​ല്‍ താ​ര​ങ്ങ​ള്‍ ഒ​രു​മി​ച്ച് ഒ​രു സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്നു. ന​വാ​ഗ​ത​നാ​യ ജ​യ​ന്‍ വി. ​കു​റു​പ്പ
ഉ​പ്പും മു​ള​കും താ​ര​ങ്ങ​ളു​ടെ സി​നി​മ വ​രു​ന്നു

ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ മ​നം ക​വ​ര്‍​ന്ന ഉ​പ്പും മു​ള​കും എ​ന്ന സീ​രി​യ​ല്‍ താ​ര​ങ്ങ​ള്‍ ഒ​രു​മി​ച്ച് ഒ​രു സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്നു.

ന​വാ​ഗ​ത​നാ​യ ജ​യ​ന്‍ വി. ​കു​റു​പ്പ് സം​വി​ധാ​നം ഈ ​ചി​ത്ര​ത്തി​ന് ക​ഥ​യെ​ഴു​തു​ന്ന​ത് സീ​രി​യ​ലി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ബി​ജു സോ​പാ​നം ത​ന്നെ​യാ​ണ്. ഉ​പ്പും മു​ള​കും സീ​രി​യ​ല്‍, ക​പ്പേ​ള ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​ശ​സ്ത​നാ​യ സു​രേ​ഷ് ബാ​ബു എ​ന്ന ക​ണ്ണ​ന്‍ തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു​മെ​ഴു​തു​ന്നു.

ബ്ലൂം​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ലി​ന്‍റെ ബാ​ന​റി​ല്‍ അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി​യും ബി​ല്‍​ഡ​റു​മാ​യ വേ​ണു​ഗോ​പാ​ല​കൃ​ഷ്ണ​നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മാ​റു​ന്ന​ത​നു​സ​രി​ച്ച് എ​റ​ണാ​കു​ളം,പ​ട്ടാ​മ്പി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ക്കും.