+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ട്ടൊ​മ്പ​ത് വ​ര്‍​ഷ​ത്തെ പ്ര​ണ​യം, ഒ​ടു​വി​ൽ സ്വാ​സി​ക​യ്ക്ക് വി​വാ​ഹം

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് സ്വാ​സി​ക. സി​നി​മ​യി​ലും സീ​രി​യ​ലി​ലു​മെ​ല്ലാം നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന ന​ടി. സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു സ്വാ​സി​ക ശ്ര​ദ്ധ നേ​ടു​ന്ന​ത്. എ​ന്നാ​ല്‍
എ​ട്ടൊ​മ്പ​ത് വ​ര്‍​ഷ​ത്തെ പ്ര​ണ​യം, ഒ​ടു​വി​ൽ സ്വാ​സി​ക​യ്ക്ക് വി​വാ​ഹം

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് സ്വാ​സി​ക. സി​നി​മ​യി​ലും സീ​രി​യ​ലി​ലു​മെ​ല്ലാം നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന ന​ടി. സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു സ്വാ​സി​ക ശ്ര​ദ്ധ നേ​ടു​ന്ന​ത്. എ​ന്നാ​ല്‍ സീ​രി​യ​ലി​ലേ​ക്ക് എ​ത്തി​യ​തോ​ടെ സ്വാ​സി​ക താ​ര​മാ​യി മാ​റു​ക​യാ​യി​രു​ന്നു.

മി​ക​ച്ചൊ​രു ന​ര്‍​ത്ത​കി കൂ​ടി​യാ​ണ് സ്വാ​സി​ക. ഇ​പ്പോ​ഴി​താ ത​ന്‍റെ വി​വാ​ഹ​വാ​ര്‍​ത്ത​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് സ്വാ​സി​ക. ന​ടി അ​നു ജോ​സ​ഫി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​യി​രു​ന്നു സ്വാ​സി​ക വി​വാ​ഹ​വാ​ര്‍​ത്ത പ​ങ്കു​വ​ച്ച​ത്.

വി​വാ​ഹം ഉ​ട​നെ ത​ന്നെ​യു​ണ്ടാ​കും. ചി​ല​പ്പോ​ള്‍ ഡി​സം​ബ​റി​ലോ ജ​നു​വ​രി​യി​ലോ ഉ​ണ്ടാ​കും. അ​ങ്ങ​നെ​യാ​ണ് എ​ന്‍റെ​യൊ​രു നി​ഗ​മ​നം. കൊ​റോ​ണ​യാ​യ​ത് കൊ​ണ്ട് ഡി​സം​ബ​റി​ല്‍ ത​ന്നെ വേ​ണോ എ​ന്നൊ​ക്കെ​യാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. പ്ര​ണ​യ വി​വാ​ഹ​മാ​ണ്, കു​റേ നാ​ള​ത്തെ പ്ര​ണ​യ​മാ​ണ്. ഏ​ക​ദേ​ശം എ​ട്ടൊ​മ്പ​ത് വ​ര്‍​ഷ​ത്തെ പ്ര​ണ​യ​മാ​ണ്. സെ​യിം ഫീ​ല്‍​ഡ് ത​ന്നെ​യാ​ണ്. എ​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാം പോ​സ്റ്റു​ക​ളൊ​ക്കെ ചി​ക​ഞ്ഞാ​ല്‍ മ​ന​സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ.

ക​ല്യാ​ണ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ളൊ​ന്നും ന​ട​ക്കു​ന്നി​ല്ല. ഒ​ന്ന് ര​ണ്ട് സി​നി​ക​ള്‍ ക​മ്മി​റ്റ് ചെ​യ്തി​ട്ടു​ണ്ട്. അ​ത് തീ​ര​ണം. പി​ന്നെ ലോ​ക്ഡൗ​ണി​ന്‍റെ കാ​ര്യ​ത്തി​ലൊ​രു തീ​രു​മാ​നം ആ​ക​ണം. അ​ച്ഛ​ന്‍ വി​ദേ​ശ​ത്താ​ണ്. അ​ദ്ദേ​ഹം വ​ര​ണം. നി​ശ്ച​യ​വും ഇ​പ്പോ​ള്‍ ന​ട​ത്തു​ന്നി​ല്ല. എ​ല്ലാം അ​ച്ഛ​ന്‍ വ​ന്ന​തി​ന് ശേ​ഷം മാ​ത്ര​മാ​ണ്- സ്വാ​സി​ക പ​റ​യു​ന്നു

ത​മി​ഴ് സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു സ്വാ​സി​ക​യു​ടെ തു​ട​ക്കം. വൈ​ഗൈ ആ​യി​രു​ന്നു ആ​ദ്യ സി​നി​മ. ഫി​ഡി​ല്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ലെ​ത്തി. ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത് ക​ട്ട​പ്പ​ന​യി​ലെ ഹൃ​ത്വി​ക് റോ​ഷ​നി​ലൂ​ടെ​യാ​ണ്. ദ​ത്ത്പു​ത്രി​യി​ലൂ​ടെ​യാ​ണ് സീ​രി​യ​ല്‍ രം​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​ത്. സീ​ത​യി​ലൂ​ടെ മി​നി​സ്‌​ക്രീ​നി​ലെ സൂ​പ്പ​ര്‍​നാ​യി​ക​യാ​യി മാ​റു​ക​യാ​യി​രു​ന്നു സ്വാ​സി​ക.