+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​ഹ​ന്‍​ലാ​ലി​ന്‍റെ ഒ​രു ചി​ത്ര​ത്തി​ലെ സീ​ന്‍ ഉ​പ​യോ​ഗി​ച്ച​ത് മ​റ്റൊ​രു സി​നി​മ​യി​ൽ

മ​ല​യാ​ളി പ്രേ​ക്ഷ​ക​ര്‍​ക്ക് മി​ക​ച്ച ഒ​രു​പി​ടി ചി​ത്ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ച സം​വി​ധാ​യ​ക​നാ​ണ് രാ​ജീ​വ് അ​ഞ്ച​ല്‍. 1993ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ബ​ട്ട​ര്‍​ഫ്ലൈ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് രാ​ജീ​
മോ​ഹ​ന്‍​ലാ​ലി​ന്‍റെ ഒ​രു ചി​ത്ര​ത്തി​ലെ സീ​ന്‍ ഉ​പ​യോ​ഗി​ച്ച​ത് മ​റ്റൊ​രു സി​നി​മ​യി​ൽ

മ​ല​യാ​ളി പ്രേ​ക്ഷ​ക​ര്‍​ക്ക് മി​ക​ച്ച ഒ​രു​പി​ടി ചി​ത്ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ച സം​വി​ധാ​യ​ക​നാ​ണ് രാ​ജീ​വ് അ​ഞ്ച​ല്‍. 1993ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ബ​ട്ട​ര്‍​ഫ്ലൈ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് രാ​ജീ​വ് അ​ഞ്ച​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. കാ​ഷ്മീ​രം, ഗു​രു, പൈ​ല​റ്റ്സ് എ​ന്നി​ങ്ങ​നെ മി​ക​ച്ച ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.

ഇ​ട​യ്ക്ക് ത​നി​ക്ക് ന​ട​ക്കാ​തെ പോ​യ ഒ​രു സി​നി​മ​യെ​ക്കു​റി​ച്ച്‌ സം​വി​ധാ​യ​ക​ന്‍ രാ​ജീ​വ് അ​ഞ്ച​ൽ ഒ​ര​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. മോ​ഹ​ന്‍​ലാ​ല്‍ ആ​ണ് ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത്. സം​വി​ധാ​യ​ക​ന്‍റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ....

"ഓ​സ്‌​ട്രേ​ലി​യ' എ​ന്നാ​യി​രു​ന്നു ചി​ത്ര​ത്തി​ന് പേ​ര് ന​ല്‍​കി​യി​രു​ന്ന​ത്. അ​ക്കാ​ല​ത്ത് പ്ര​ധാ​ന​മാ​യും കാ​ര്‍ റേ​സ് ന​ട​ക്കു​ന്ന ശ്രീ ​പെ​രു​ന്പ​ത്തൂ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​ട​ന്ന​ത്. റി​സ്‌​കി ഷോ​ട്ടു​ക​ള്‍ ചി​ത്രീ​ക​രി​ക്കാ​ന്‍ താ​ല്‍​പ​ര്യ​മു​ള്ള ജെ ​വി​ല്യം​സ് ആ​യി​രു​ന്നു ഛായാ​ഗ്രാ​ഹ​ക​ന്‍. വേ​റി​ട്ട ഗെ​റ്റ​പ്പി​ലാ​യി​രു​ന്നു മോ​ഹ​ന്‍​ലാ​ല്‍ അ​ഭി​ന​യി​ച്ച​ത്.

കാ​ര്‍ റേ​സി​ല്‍ ഭ്രാ​ന്ത് പി​ടി​ച്ച നാ​യ​ക​നാ​യി മോ​ഹ​ന്‍​ലാ​ല്‍ എ​ത്തി​യ​പ്പോ​ള്‍ റേ​സിം​ഗി​ല്‍ നി​ന്നും പി​ന്തി​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന കാ​മു​കി​യാ​ണ് നാ​യി​ക​യാ​യി എ​ത്തി​യ​ത്. കാ​മു​കി​യു​ടെ ഭ​യം മാ​റാ​ന്‍ നാ​യ​ക​ന്‍ കാ​ര്‍ വേ​ഗ​ത്തി​ല്‍ ഓ​ടി​ക്കു​ക​യും അ​പ​ക​ടം ഉ​ണ്ടാ​വു​ക​യും ചെ​യ്യു​ന്നു .

ഓ​സ്‌​ട്രേ​ലി​യ എ​ന്ന ആ ​ചി​ത്രം ന​ട​ന്നി​ല്ലെ​ങ്കി​ലും അ​തി​ലെ രം​ഗ​ങ്ങ​ള്‍ ബ​ട്ട​ര്‍​ഫ്‌​ളൈ​സ് എ​ന്ന ചി​ത്ര​ത്തി​ൽ പി​ന്നീ​ട് ഉ​പ​യോ​ഗി​ച്ചു. ഓ​സ്‌​ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ഒ​രു കാ​ര്‍ ഒ​ക്കെ ഡി​സൈ​ന്‍ ചെ​യ്തി​രു​ന്നു. നാ​യ​ക​ന്‍റെ വ​ര്‍​ക്ക്‌​ഷോ​പ്പും ഉ​ണ്ടാ​യി​രു​ന്നു. ആ ​രം​ഗ​ങ്ങ​ളും ചി​ത്രീ​ക​രി​ച്ചു. എ​ന്നാ​ല്‍ അ​വ​സാ​നം സി​നി​മ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

അ​ന്ന് ചി​ത്രീ​ക​രി​ച്ച രം​ഗ​ങ്ങ​ളൊ​ക്കെ ബ​ട്ട​ര്‍​ഫ്‌​ളൈ​സി​ന് വേ​ണ്ടി ഉ​പ​യോ​ഗി​ച്ചു. ബ​ട്ട​ര്‍​ഫ്ളൈ​സി​ലെ നാ​യ​ക​ന്‍ കാ​ര്‍ റേ​സി​ന് പോ​കു​ന്ന ആ​ളാ​ണ് എ​ന്ന് സൂ​ചി​പ്പി​ച്ചു. ബ​ട്ട​ര്‍​ഫ്‌​ളൈ​സി​ന്‍റെ ടൈ​റ്റി​ല്‍ സോം​ഗി​നാ​ണ് ശ്രീ ​പെ​രു​ന്പ​ത്തൂ​രി​ല്‍ ചി​ത്രീ​ക​രി​ച്ച രം​ഗ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച​ത്. ആ ​സി​നി​മ ഹി​റ്റാ​യി എ​ന്നും രാ​ജീ​വ് അ​ഞ്ച​ല്‍ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​യു​ന്നു.