സൻഫീർ കെ യുടെ സംവിധാനത്തിൽ ജോജു ജോർജ് നായകനാകുന്ന' പീസ് ' ൽ ഗാനം ആലപിച്ച് ഷഹബാസ് അമൻ. സറ്റയർ സ്വഭാവമുള്ള " മാമ ചായേൽ ഉറുമ്പ് " എന്ന പാട്ടിന്റെ റെക്കോഡിങ് പൂർത്തിയായി. അഞ്ച് ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിലെ ഗാനം ഉടൻ തന്നെ പുറത്തിറങ്ങും. സംവിധായകന്റെ തന്നെ വരികൾക്ക് ജുബൈർ മുഹമ്മദാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.
ഹൈപ്പർലിങ്ക് വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഒരു പരീക്ഷണ സിനിമയാണ് 'പീസ് '. ജോജു ജോർജിന് പുറമെ അനിൽ നെടുമങ്ങാട്, ശാലു റഹിം , രമ്യാ നമ്പീശൻ, ആശാ ശരത്, സിദ്ധിഖ്, അതിഥി രവി, മാമുക്കോയ, വിജിലേഷ്, അർജുൻ സിങ്, പൗളി വത്സൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഫർ സനൽ, രമേശ് ഗിരിജ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഷമീർ ജിബ്രാൻ ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.