ഫഹദ് ഫാസിലും സായി പല്ലവിയുമൊന്നിക്കുന്ന അതിരനിലെ പുതിയ ലിറിക്കൽ ഗാനം പുറത്തുവിട്ടു. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെ വരികൾക്ക് പി.എസ്. ജയഹരി ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് അമൃത ജയകുമാർ, ഫെജൊ എന്നിവർ ചേർന്നാണ്.
നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി തിരക്കഥ രചിച്ചത് പി.എഫ്. മാത്യൂസാണ്. ഒരു മാനസികരോഗിയുടെ കഥാപാത്രത്തെയാണ് ചിത്രത്തിൽ സായി പല്ലവി അവതരിപ്പിക്കുന്നത്.
പ്രകാശ് രാജ്, അതുൽ കുൽക്കർണി, സുരഭി ലക്ഷ്മി, സുദേവ് നായർ, ലെന, ശാന്തി കൃഷ്ണ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സെഞ്ച്വറി ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.