തെലുങ്കിലെ ആദ്യ ചിത്രമായ ഫിദ പുറത്തിറങ്ങിയതിന് ശേഷം അടുത്ത സിനിമയുടെ തിരക്കുകളിലാണ് സായി പല്ലവിയിപ്പോൾ. എന്നാൽ അതിനിടെ സിനിമയുടെ സെറ്റിൽ നായികയും നായകനും തമ്മിൽ വഴക്കുണ്ടായ കാര്യം പുറത്തു വന്നിരിക്കുകയാണ്. നടൻ നാനിയുമായിട്ടാണ് സായി വഴക്ക് ഉണ്ടാക്കിയത്. ഇതോടെ നാനി ഷൂട്ടിംഗ് നിർത്തി ലൊക്കേഷനിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. എന്നാൽ സായി പല്ലവി ക്ഷമ പറഞ്ഞതോടെ പ്രശ്നം അവസാനിച്ചു.
സായി പല്ലവിയുടെ തെലുങ്കിലെ രണ്ടാമത്തെ സിനിമയാണ് മിഡിൽ ക്ലാസ് അബ്ബായ്. ചിത്രത്തിൽ നാനിയും സായിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രീകരണത്തനിടെ താരങ്ങൾക്കിടെയുണ്ടായ വഴക്ക് തെലുങ്ക് മാധ്യമങ്ങളാണ് പുറത്തു വിട്ടത്.
നാനിയും സായി പല്ലവിയും ഒന്നിച്ചഭിനയിക്കുന്ന രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. ഇരുവരും ചേർന്ന് നടന്ന് വരുന്നതിനിടയിൽ തമ്മിൽ തർക്കമുണ്ടാവുകയും സായി ക്ഷുഭിതയായി നാനിയോട് സംസാരിക്കുകയുമായിരുന്നു. ഇതോടെ നാനി സെറ്റിൽ നിന്നു ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി. ചിത്രീകരണം പാതി വഴിയിൽ നിർത്തേണ്ടി വന്ന സാഹചര്യത്തിൽ സായി പല്ലവി നടനോട് മാപ്പു പറയേണ്ടി വരികയായിരുന്നു. സായി മാപ്പ് പറഞ്ഞതോടെ നാനി തിരികെ വരികയും ശേഷം ചിത്രീകരണം പുനരാരംഭിക്കുകയും ചെയ്യുകയായിരുന്നു.
ആദ്യ സിനിമയ്ക്ക് ശേഷം സായി പല്ലവിയുടെ വളർച്ച അതിവേഗമായിരുന്നു. മലയാളത്തിൽ നിന്നും രണ്ട് സിനിമകളിൽ അഭിനയിച്ചതിന് ശേഷം തെലുങ്കിലേക്കായിരുന്നു സായി അരങ്ങേറ്റം നടത്തിയത്. അൽഫോണ്സ് പുത്രന്റെ പ്രേമത്തിലെ മലരിനെപ്പോലെ തെലുങ്കിൽ അഭിനയിച്ച ഭാനുമതി എന്ന കഥാപാത്രവും സൂപ്പർ ഹിറ്റായിരുന്നു.മലയാളത്തിൽ പ്രേമം എന്ന സിനിമയ്ക്ക് ശേഷം ദുൽഖർ സൽമാന്റെ കലി എന്ന ചിത്രത്തിലും നായികയായി അഭിനയിച്ചതിന് ശേഷമായിരുന്നു സായി തെലുങ്കിലേക്ക് പോയിരുന്നത്.കരു എന്ന തമിഴ് സിനിമയിലും സായി പല്ലവി അഭിനയിക്കുന്നുണ്ട്. ഹൊറർ ചിത്രമാണ് കരു. സിനിമയുടെ ചിത്രീകരണവും നടന്നുവരികയാണ്.