തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിക്കുന്നതിനാൽ നാളെവരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത. കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമർദം ഇന്ന് ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിൽ ഇടിമിന്നലിന് സാധ്യതയുണ്ട്.
മധ്യ കിഴക്കൻ അറബിക്കടലിന് മുകളിൽ ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി സ്ഥിതി ചെയ്യുകയാണ്. അടുത്ത 36 മണിക്കൂറിൽ ബിപോർജോയ് ചുഴലിക്കാറ്റ് കൂടുതൽ വേഗത്തിൽ മുന്നോട്ടുപോകും. വടക്ക് കിഴക്ക് ദിശയിലേക്ക് അടുത്ത മൂന്നു ദിവസം ചുഴലിക്കാറ്റ് സഞ്ചരിക്കുമെന്നാണ് വിലയിരുത്തുന്നത്. ഗതി മാറിയാൽ ബിപോർജോയ് ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് വിലയിരുത്തി.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ ആറു മുതൽ 11 മില്ലീമീറ്റർ മഴ പെയ്യാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.