+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദു​രൂ​ഹ​ത​യു​ടെ ചു​രു​ളു​ക​ളു​മാ​യി 'ര​ണ്ട് ര​ഹ​സ്യ​ങ്ങ​ൾ'; പ്ര​ധാ​ന​വേ​ഷ​ത്തി​ൽ സ്പാ​നി​ഷ് താ​രം

ശേ​ഖ​ർ മേ​നോ​ൻ, വി​ജ​യ​കു​മാ​ർ പ്ര​ഭാ​ക​ര​ൻ, ബാ​ബു ത​ളി​പ്പ​റ​മ്പ്, സ്പാ​നി​ഷ് താ​രം ആ​ൻ​ഡ്രി​യ റ​വേ​ര, പാ​രീ​സ് ല​ക്ഷ്മി, ദി​വ്യ ഗോ​പി​നാ​ഥ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വ​ഗ​ത​രാ​യ
ദു​രൂ​ഹ​ത​യു​ടെ ചു​രു​ളു​ക​ളു​മാ​യി 'ര​ണ്ട് ര​ഹ​സ്യ​ങ്ങ​ൾ'; പ്ര​ധാ​ന​വേ​ഷ​ത്തി​ൽ സ്പാ​നി​ഷ് താ​രം

ശേ​ഖ​ർ മേ​നോ​ൻ, വി​ജ​യ​കു​മാ​ർ പ്ര​ഭാ​ക​ര​ൻ, ബാ​ബു ത​ളി​പ്പ​റ​മ്പ്, സ്പാ​നി​ഷ് താ​രം ആ​ന്ദ്രേ റ​വേ​ര, പാ​രീ​സ് ല​ക്ഷ്മി, ദി​വ്യ ഗോ​പി​നാ​ഥ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​രാ​യ അ​ർ​ജു​ൻ​ലാ​ൽ,അ​ജി​ത് കു​മാ​ർ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് "ര​ണ്ട് ര​ഹ​സ്യ​ങ്ങ​ൾ".

ത്രി​ല്ല​ർ സ്വ​ഭാ​വ​മു​ള്ള ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത് വ​ൺ​ലൈ​ൻ മീ​ഡി​യ, എ​രി​വും പു​ളി​യും പ്രൊ​ഡ​ക്ഷ​ൻ​സ്, വാ​മ എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ വി​ജ​യ​കു​മാ​ർ പ്ര​ഭാ​ക​ര​ൻ, അ​ജി​ത്കു​മാ​ർ ര​വീ​ന്ദ്ര​ൻ, സാ​ക്കി​ർ അ​ലി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.

മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു സ്പാ​നി​ഷ് താ​രം കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​കു​ന്ന ചി​ത്രം​കൂ​ടി​യാ​ണ് ര​ണ്ട് ര​ഹ​സ്യ​ങ്ങ​ൾ. ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ റി​ലീ​സാ​യി. ജ​യ​സൂ​ര്യ, മ​ഞ്ജു വാ​ര്യ​ർ, ഇ​ന്ദ്ര​ജി​ത്, സി​ദ്ദി​ഖ്, ആ​ഷി​ഖ് അ​ബു, അ​പ്പാ​നി ശ​ര​ത്, ആ​ർ​ജെ ഷാ​ൻ, പാ​രി​സ് ല​ക്ഷ്മി എ​ന്നി​വ​രു​ടെ പേ​ജു​ക​ളി​ലൂ​ടെ​യാ​ണ് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി​യ​ത്.

സം​വി​ധാ​യ​ക​ർ ത​ന്നെ​യാ​ണ് തി​ര​ക്ക​ഥ​യും, സം​ഭാ​ഷ​ണ​വും ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ജോ​മോ​ൻ തോ​മ​സ്, അ​ബ്ദു​ൾ റ​ഹീം എ​ന്നി​വ​രാ​ണ് കാ​മ​റ കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്. റ​ഫീ​ക്ക് അ​ഹ​മ്മ​ദി​ന്‍റെ വ​രി​ക​ൾ​ക്ക് സം​ഗീ​തം ന​ൽ​കു​ന്ന​ത് വി​ശ്വ​ജി​ത്ത്.

ഓ​ഗ​സ്റ്റ് മാ​സ​ത്തോ​ടെ ഹൈ ​ഹോ​പ്സ് ഫി​ലിം ഫാ​ക്ട​റി ചി​ത്രം തീ​യേ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കും.