തിരുവനന്തപുരം: ഇ പോസ് മെഷീനിലെ തകരാറിനെ തുടർന്ന് ഉന്നലെയും സംസ്ഥാനത്ത് പലയിടത്തും റേഷൻ വിതരണം മുടങ്ങി. ബില്ല് തയാറാക്കുന്നതിനു തടസം വന്നതിനാൽ വെ ള്ളിയാഴ്ച റേഷൻ വിതരണം നിർത്തിവച്ചിരുന്നു. ബിപിഎൽ വിഭാഗത്തിനായി പുതിയ ബില്ല് നിലവിൽ വന്നിട്ടുണ്ട്. എപിഎൽ വിഭാഗത്തിനായി ബില്ലടിക്കുന്പോഴും ഉയർന്ന വിലയുടെ ബില്ല് ലഭിച്ചതോടെയാണ് റേഷൻ വിതരണം തടസപ്പെട്ടത്.