കൊച്ചി: ബില്‍ഡിംഗ് പെര്‍മിറ്റ് ഫീസ് കൂട്ടിയതിനെതിരേ ഓള് കേരള ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന് നല്കിയ നിവേദനം മൂന്നു മാസത്തിനകം പരിഗണിച്ച് തീര്‍പ്പാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചു.
ബില്‍ഡിംഗ് പെര്‍മിറ്റ് ഫീസ് വര്‍ധനയ്ക്കെതിരേ അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് എസ്.വി. ഭട്ടി, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്.
മുനിസിപ്പാലിറ്റി ബില്‍ഡിംഗ് ചട്ടത്തിലെയും പഞ്ചായത്ത് ബില്‍ഡിംഗ് ചട്ടത്തിലെയും വ്യവസ്ഥകള്‍ക്കനുസരിച്ചാണ് ബില്‍ഡിംഗ് പെര്‍മിറ്റ് ഫീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ച് 31ന് ഇതു വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
പുതിയ കെട്ടിടങ്ങള്‍ക്ക് മാത്രമല്ല, പെര്‍മിറ്റ് പുതുക്കുന്ന കെട്ടിടങ്ങള്‍ക്കും വര്‍ധന ബാധകമാക്കിയിട്ടുണ്ട്. ഇതു കുറയ്ക്കണമെന്നാവശ്യപ്പെട്ട് മേയ് 11ന് തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിവേദനം നല്‍കിയെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് നിവേദനം പരിഗണിച്ചു തീര്‍പ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.