+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൈക്കൂലി: എക്സിക്യൂട്ടീവ് എൻജിനിയർ പിടിയിൽ

കോ​ട്ട​യം: കൈ​ക്കൂ​ലി ചോ​ദി​ച്ചു വാ​ങ്ങു​ന്ന​തി​നി​ടെ എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ വി​ജി​ല​ന്‍സ് പി​ടി​യി​ൽ. കോ​ട്ട​യം ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍സ്പെ​ക്ട​റേ​റ്റി​ലെ എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍ജി​ന
കൈക്കൂലി: എക്സിക്യൂട്ടീവ് എൻജിനിയർ പിടിയിൽ
കോ​ട്ട​യം: കൈ​ക്കൂ​ലി ചോ​ദി​ച്ചു വാ​ങ്ങു​ന്ന​തി​നി​ടെ എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ വി​ജി​ല​ന്‍സ് പി​ടി​യി​ൽ. കോ​ട്ട​യം ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍സ്പെ​ക്ട​റേ​റ്റി​ലെ എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍ജി​നിയ​ര്‍ പ​ത്ത​നം​തി​ട്ട നി​ര​ണം സ്വ​ദേ​ശി​യാ​യ കെ.​കെ. സോ​മ​നെ​യാ​ണു വി​ജി​ല​ന്‍സ് എ​സ്പി വി.​ജി. വി​നോ​ദ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്.

എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ക​രാ​റു​കാ​ര​നി​ല്‍നി​ന്നും കെ​ട്ടി​ട​ത്തി​ന്‍റെ സ്‌​കീം അ​പ്രൂ​വ​ലി​നാ​യി കൈ​ക്കൂ​ലി ക​ണ​ക്കു പ​റ​ഞ്ഞു വാ​ങ്ങി​യെ​ടു​ക്കു​മ്പോ​ഴാ​ണ് ഇ​യാ​ള്‍ വി​ജി​ല​ന്‍സി​ന്‍റെ പി​ടി​യി​ല്‍ കു​ടു​ങ്ങി​യ​ത്. നി​ര​ന്ത​രം കൈ​ക്കൂ​ലി വാ​ങ്ങി​യി​രു​ന്ന ഇ​യാ​ള്‍ക്കെ​തി​രേ ആ​രോ​പ​ണ​ങ്ങ​ള്‍ നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന​താ​യി വി​ജി​ല​ന്‍സ് സം​ഘം പ​റ​യു​ന്നു.

കോ​ട്ട​യ​ത്തെ ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ സ്‌​കീം അ​പ്രൂ​വ​ലി​നാ​യാ​ണ് എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ക​രാ​റു​കാ​ര​ന്‍ കോ​ട്ട​യം ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍സ്പെ​ക്ട​റേ​റ്റ് ഓ​ഫി​സി​ല്‍ എ​ത്തി​യ​ത്. ഓ​ഫി​സി​ല്‍ എ​ത്തി​യ ഇ​ദ്ദേ​ഹ​ത്തോ​ടെ അ​നു​മ​തി ന​ല്‍കു​ന്ന​തി​നു കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​റ്റൊ​രു മാ​ര്‍ഗ​വു​മി​ല്ലാ​തെ വ​ന്ന​തോ​ടെ ഇ​ദ്ദേ​ഹം ആ​ദ്യം പ​തി​നാ​യി​രം രൂ​പ ന​ല്‍കി. ഇ​തി​നു​ശേ​ഷ​വും കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട് ഫോ​ണ്‍ വി​ളി തു​ട​ര്‍ന്ന​തോ​ടെ ക​രാ​റു​കാ​ര​ന്‍ പ​രാ​തി​യു​മാ​യി വി​ജി​ല​ന്‍സ് സം​ഘ​ത്തെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.