കൊച്ചി: സംസ്ഥാനത്തെ പ്രവാസികാര്യ കമ്മീഷനില്‍ ചെയര്‍മാനെ നിയമിക്കണമെന്നാവശ്യപ്പെട്ടു പ്രവാസി ലീഗല്‍ സെല്‍ നല്കിയ നിവേദനം പ്രവാസികാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നാലുമാസത്തിനകം പരിഗണിച്ചു തീര്‍പ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
ജസ്റ്റീസ് പി.ഡി. രാജന് വിരമിച്ചശേഷം നോര്‍ക്ക കമ്മീഷന് ചെയര്മാന് സ്ഥാനത്തേക്ക് പുതിയ നിയമനം നടത്തിയിട്ടില്ലെന്നും ഇതുകാരണം കമ്മീഷന് മാസങ്ങളായി പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രവാസികാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മാര്‍ച്ച് 29 ന് നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
തുടര്‍ന്നാണ് നിവേദനം പരിഗണിച്ചു ഉചിതമായ തീരുമാനമെടുക്കാന്‍ ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് ഉത്തരവിട്ടത്.