+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ട്ടു​പ​ന്നിയു‌ടെ കു​ത്തേറ്റ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

വ​​ട​​ക്കാ​​ഞ്ചേ​​രി: വ​​ര​​വൂ​​ർ ത​​ളി​​യി​​ൽ കാ​​ട്ടു​​പ​​ന്നി​യു​ടെ കു​​ത്തേ​റ്റു ഗൃ​​ഹ​​നാ​​ഥ​​ൻ മ​​രി​​ച്ചു. തെ​​ക്കും​​ക​​ര ക​​രു​​മ​​ത്ര മീ​​ത്തി​​ലാ​​ത്ത് വീ​​ട്ടി​​ൽ ശ​​ങ്കു​​ണ്ണി​​നാ​​യ​​രു​
കാ​ട്ടു​പ​ന്നിയു‌ടെ കു​ത്തേറ്റ്  ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
വ​​ട​​ക്കാ​​ഞ്ചേ​​രി: വ​​ര​​വൂ​​ർ ത​​ളി​​യി​​ൽ കാ​​ട്ടു​​പ​​ന്നി​യു​ടെ കു​​ത്തേ​റ്റു ഗൃ​​ഹ​​നാ​​ഥ​​ൻ മ​​രി​​ച്ചു. തെ​​ക്കും​​ക​​ര ക​​രു​​മ​​ത്ര മീ​​ത്തി​​ലാ​​ത്ത് വീ​​ട്ടി​​ൽ ശ​​ങ്കു​​ണ്ണി​​നാ​​യ​​രു​​ടെ മ​​ക​​ൻ കെ. ​​രാ​​ജീ​​വ​​ൻ (60) ആ​​ണു മ​​രി​​ച്ച​​ത്.

വി​​രു​​പ്പാ​​ക്ക സ​​ഹ​​ക​​ര​​ണ സ്പി​​ന്നിം​​ഗ് മി​​ൽ ജീ​​വ​​ന​​ക്കാ​​ര​​നാ​​യി​​രു​​ന്നു. ഇ​​പ്പോ​​ൾ വ​​ര​​വൂ​​ർ ത​​ളി​​യി​​ലാ​​ണു താ​​മ​​സം. ഇ​​ന്ന​​ലെ വൈ​കു​ന്നേ​രം വീ​​ട്ടു​​പ​​റ​​ന്പി​​ലെ തേ​​ങ്ങ പെ​​റു​​ക്കി​​യെ​​ടു​​ക്കു​ന്ന​തി​നി​ടെ കാ​ട്ടു​പ​​ന്നി​ ഇ​​ടി​​ച്ചു മ​​റി​​ച്ചി​​ട്ട​​ശേ​​ഷം ദേ​​ഹ​​ത്ത് നി​​ര​​വ​​ധി ​ത​​വ​​ണ ​കു​​ത്തു​ക​യാ​യി​രു​ന്നു.

ഗു​​രു​​ത​​ര​​ പ​​രി​​ക്കേ​​റ്റ രാ​​ജീ​​വ​​നെ ഉ​​ട​​ൻ​ത​​ന്നെ ബ​​ന്ധു​​ക്ക​​ളും നാ​​ട്ടു​​കാ​​രും തൃ​​ശൂ​​രി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. സം​​സ്കാ​​രം ഇ​​ന്ന്. ഭാ​​ര്യ: രാ​​ധാ​​മ​​ണി. മ​​ക​​ൻ: രോ​​ഹി​​ത്ത്.