കൊച്ചി: ഗവര്‍ണറുടെ കോലം കത്തിച്ചു പ്രതിഷേധസമരം നടത്തിയ രണ്ട് അധ്യാപകരെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കിയ കാലിക്കട്ട് സര്‍വകലാശാല വിസിയുടെ തീരുമാനം ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. വിസിയുടെ ഉത്തരവിനെതിരേ എന്‍എസ്എസ് കോളജ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് പി. ഗോപിനാഥാണ് ഇടക്കാല ഉത്തരവ് നല്‍കിയത്.
കേരളത്തിലെ വിസിമാരുടെ നിയമനം യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്ന കാരണത്താല്‍ ഇവര്‍ക്കു ചാന്‍സലര്‍ എന്നനിലയില്‍ ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് അധ്യാപകര്‍ പ്രതിഷേധസമരം നടത്തിയത്.
പാലക്കാട് കളക്ടറേറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധ സമരത്തില്‍ ചാന്‍സലറുടെ കോലം കത്തിച്ചെന്നും ഗവര്‍ണര്‍ക്കെതിരേ മുദ്രാവാക്യം മുഴക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു.
തൃത്താല എന്‍എസ്എസ് കോളജിലെ എസ്. ഹരിനാരായണന്, മഞ്ചേരി എന്‍എസ്എസ് കോളജിലെ ഡോ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടത്തിയതെന്നും ഇവരെ അന്വേഷണവിധേയമായി കോളജ് മാനേജ്മെന്റ് സ്ഥലം മാറ്റിയെന്നും ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍, ഈ നടപടിക്കെതിരേ അധ്യാപകര്‍ നല്കിയ അപ്പീലില്‍ കാലിക്കട്ട് സര്‍വകലാശാല വിസി സ്ഥലം മാറ്റ ഉത്തരവുകള്‍ റദ്ദാക്കി. രാഷ്ട്രീയപ്രേരിതമായി സമരം ചെയ്ത അധ്യാപകരെ സംരക്ഷിക്കുന്ന നിലപാടാണ് വിസി സ്വീകരിച്ചതെന്നാരോപിച്ചാണ് എന്‍എസ്എസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.