+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​ഴി​മ​ല​യി​ൽ 207 കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ്

ഏ​​​ഴി​​​മ​​​ല: ഏ​​​ഴി​​​മ​​​ല നാ​​​വി​​​ക അ​​​ക്കാ​​​ഡ​​​മി​​​യി​​​ല്‍ പ​​​രി​​​ശീ​​​ല​​​നം പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ 207 പേ​​​രു​​​ടെ പാ​​​സിം​​​ഗ് ഔ​​​ട്ട് പ​​​രേ​​​ഡ് ന​​​ട​​​ത്തി. 104ാമ​​​ത്
ഏ​ഴി​മ​ല​യി​ൽ 207 കേ​ഡ​റ്റു​ക​ളു​ടെ  പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ്
ഏ​​​ഴി​​​മ​​​ല: ഏ​​​ഴി​​​മ​​​ല നാ​​​വി​​​ക അ​​​ക്കാ​​​ഡ​​​മി​​​യി​​​ല്‍ പ​​​രി​​​ശീ​​​ല​​​നം പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ 207 പേ​​​രു​​​ടെ പാ​​​സിം​​​ഗ് ഔ​​​ട്ട് പ​​​രേ​​​ഡ് ന​​​ട​​​ത്തി. 104ാമ​​​ത് ഇ​​​ന്ത്യ​​​ന്‍ നേ​​​വ​​​ല്‍ അ​​​ക്കാ​​​ഡ​​​മി കോ​​​ഴ്സ് 33, 34, 35, 37 ബാ​​​ച്ച് നോ​​​വ​​​ല്‍ ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ന്‍ കോ​​​ഴ്സ് എ​​​ന്നി​​​വ​​​യി​​​ല്‍നി​​​ന്നു പ​​​രി​​​ശീ​​​ല​​​നം പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​​വ​​​രാ​​​ണ് പാ​​​സിം​​​ഗ് ഔ​​​ട്ടി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. ശ്രീ​​​ല​​​ങ്ക​​​ന്‍ നാ​​​വി​​​ക​​​സേ​​​നാ മേ​​​ധാ​​​വി വൈ​​​സ് അ​​​ഡ്മി​​​റ​​​ല്‍ പ്രി​​​യ​​​ന്ത പെ​​​രേ​​​ര അ​​​ഭി​​​വാ​​​ദ്യം സ്വീ​​​ക​​​രി​​​ച്ചു.

ശ്രീ​​​ല​​​ങ്ക, ബം​​​ഗ്ലാ​​​ദേ​​​ശ്, വി​​​യ​​​റ്റ്നാം, മ​​​ഡ​​​ഗാ​​​സ്‌​​​ക​​​ര്‍, മൗ​​​റീ​​​ഷ്യ​​​സ്, മാ​​​ലി​​​ദ്വീ​​​പ് എ​​​ന്നീ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള എ​​​ട്ടു​ പേ​​​രും പ​​​രി​​​ശീ​​​ല​​​നം പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​​വ​​​രി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടും. 12 വ​​​നി​​​താ കേ​​​ഡ​​​റ്റു​​​ക​​​ളു​​​മു​​​ണ്ട്. ഇ​​​ന്ത്യ​​​ന്‍ നേ​​​വ​​​ല്‍ അ​​​ക്കാ​​​ഡ​​​മി ബി​​​ടെ​​​ക് കോ​​​ഴ്സി​​​നു​​​ള്ള പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ സ്വ​​​ര്‍​ണ മെ​​​ഡ​​​ല്‍ രാ​​​ഹു​​​ല്‍ ക​​​ര്‍​ക്കി​​​യും നേ​​​വ​​​ല്‍ ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ന്‍ കോ​​​ഴ്സി​​​നു​​​ള്ള (എ​​​ക്സ്റ്റ​​​ന്‍റ​​​ഡ്) സ്വ​​​ര്‍​ണ​​​മെ​​​ഡ​​​ല്‍ ത​​​രം​​​ഗ് ശ​​​ങ്ക​​​ര്‍ നാ​​​ഗ​​​റും നേ​​​വ​​​ല്‍ ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ന്‍ കോ​​​ഴ്സി​​​നു​​​ള്ള (റെ​​​ഗു​​​ല​​​ര്‍ ) സ്വ​​​ര്‍​ണ​​​മെ​​​ഡ​​​ലും മി​​​ക​​​ച്ച വ​​​നി​​​താ കേ​​​ഡ​​​റ്റി​​​നു​​​ള്ള സാ​​​മൂ​​​തി​​​രി ട്രോ​​​ഫി​​​യും വി.​​​ആ​​​ദി​​​ത്യ​​​യും ഏ​​​റ്റു​​​വാ​​​ങ്ങി.

ദ​​​ക്ഷി​​​ണ നാ​​​വി​​​ക​​​സേ​​​നാ മേ​​​ധാ​​​വി വൈ​​​സ് അ​​​ഡ്​​​മി​​​റ​​​ല്‍ എം.​​​എ. ഹം​​​പി​​​ഹോ​​​ളി, നാ​​​വി​​​ക അ​​​ക്കാ​​​ഡ​​​മി ക​​​മാ​​​ന്‍​ഡാ​​​ന്‍റ് വൈ​​​സ് അ​​​ഡ്മി​​​റ​​​ല്‍ പു​​​നീ​​​ത് കെ.​​​ബ​​​ഹ​​​ല്‍, ഡ​​​പ്യൂ​​​ട്ടി ക​​​മാ​​​ന്‍​ഡ​​​ന്‍റും ചീ​​​ഫ് ഇ​​​ന്‍​സ്ട്ര​​​ക്ട​​​റു​​​മാ​​​യ റി​​​യ​​​ര്‍ അ​​​ഡ്മി​​​റ​​​ല്‍ അ​​​ജ​​​യ് ഡി ​​​തി​​​യോ​​​ഫി​​​ല​​​സ്, ഐ​​​എ​​​ന്‍​എ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ റി​​​യ​​​ര്‍ അ​​​ഡ്മി​​​റ​​​ല്‍ രാ​​​ജ്‌​​​വീ​​​ര്‍ സിം​​​ഗ്, നാ​​​വി​​​ക അ​​​ക്കാ​​​ദ​​​മി ട്രെ​​​യി​​​നിം​​​ഗ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ക​​​മ​​​ഡോ​​​ര്‍ അ​​​മി​​​താ​​​ഭ് മു​​​ഖ​​​ര്‍​ജി, ഇ​​​ന്‍​സ്ട്ര​​​ക്ട​​​ര്‍​മാ​​​ര്‍, ഓ​​​ഫീ​​​സ​​​ര്‍​മാ​​​ര്‍, കേ​​​ഡ​​​റ്റു​​​ക​​​ളു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ ച​​​ട​​​ങ്ങു​​​ക​​​ള്‍​ക്ക് സാ​​​ക്ഷ്യം വ​​​ഹി​​​ച്ചു.