കൊച്ചി: ഉത്സവകാലത്ത് ആനകളെ ഒരു ക്ഷേത്രത്തില്‍നിന്നു മറ്റൊരു ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ ആനയ്ക്കും പാപ്പാനും മതിയായ വിശ്രമം ഉറപ്പാക്കണമെന്നു ഹൈക്കോടതി. ഇതിനായി ജില്ലാതലത്തില്‍ നിരീക്ഷണ സമിതികള്‍ക്ക് രൂപം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
എഴുന്നള്ളത്തിന് ഉപയോഗിക്കുന്ന ആനകള്‍ക്ക് കുളിക്കാന്‍ ക്ഷേത്രങ്ങളില്‍ വലിയ ടാങ്കുകളോ കുളങ്ങളോ നിര്‍മിക്കണമെന്നാവശ്യപ്പെട്ടു സൊസൈറ്റി ഫോര്‍ എലിഫന്റ് വെല്‍ഫെയര്‍ എന്ന സംഘടന നല്കിയ ഹര്‍ജിയില്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസ് എസ്.വി. ഭട്ടി, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഈ നിര്‍ദേശം നല്‍കിയത്.
ഹര്‍ജിയില്‍ സര്‍ക്കാരിനു പുറമേ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഹര്‍ജി ജൂലൈ 26ന് വീണ്ടും പരിഗണിക്കും.