കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എറണാകുളം ജില്ലാ സ്പോർട്സ് കൗണ്‍സിലിന് വാടക കുടിശിക നല്‍കാനുണ്ടെന്ന വാദം തള്ളി സംസ്ഥാന സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി. ബ്ലാസ്റ്റേഴ്സ് യാതൊരു വാടക കുടിശികയും വരുത്തിയിട്ടില്ല.
ബാസ്റ്റേഴ്സും സ്പോർട്സ് കൗണ്‍സിലും തമ്മില്‍ കരാറുണ്ടെന്നു വ്യക്തമാക്കിയ പ്രസിഡന്റ് ബ്ലാസ്റ്റേഴ്സ് ഏപ്രില്‍ വരെയുള്ള വാടക നല്കിയിട്ടുള്ളതായും പറഞ്ഞു. ബ്ലാസ്റ്റേഴ്സിന് ടീമിന്റെ പരിശീലനത്തിനും സെലക്ഷന് ട്രയല്സിനുമൊക്കെയായി ഗ്രൗണ്ട് ഉപയോഗിക്കാനുള്ള അവകാശമുണ്ട്. ജില്ലാ സ്പോര്‍ട്സ് കൗണ്സിലുകളല്ല ഗ്രൗണ്ടിന്റെ അവകാശികള്‍.
കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലാണ് എല്ലാ സ്റ്റേഡിയങ്ങളും. എംഎല്‍എയുടെ നടപടി പ്രയാസമുണ്ടാക്കുന്നതാണ്. കുട്ടികളെ ബുദ്ധിമുട്ടിക്കാന്‍ പാടില്ലായിരുന്നെന്നും ഷറഫലി പ്രതികരിച്ചു.