+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അൻസിബയുടെ ബിഗ് ബജറ്റ് ചിത്രം വരുന്നു

തെ​ന്നി​ന്ത്യ​ൻ ​നടി അ​ൻ​സി​ബ ഹ​സൻ പ്രധാന വേഷത്തിലെത്തുന്ന പു​തി​യ മ​ല​യാ​ളം സി​നി​മ​യാ​ണ് ശ്രീ​കാ​ന്ത് വി​ജ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു തെ​ക്ക​ൻ കാ​വ്യം. സി​നി​മ​ക​ളു​ടെ​യും പ​ര​സ്യ ചി​ത്ര​ങ്ങ​ളു
അൻസിബയുടെ ബിഗ് ബജറ്റ് ചിത്രം വരുന്നു
തെ​ന്നി​ന്ത്യ​ൻ ​നടി അ​ൻ​സി​ബ ഹ​സൻ പ്രധാന വേഷത്തിലെത്തുന്ന പു​തി​യ മ​ല​യാ​ളം സി​നി​മ​യാ​ണ് ശ്രീ​കാ​ന്ത് വി​ജ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു തെ​ക്ക​ൻ കാ​വ്യം. സി​നി​മ​ക​ളു​ടെ​യും പ​ര​സ്യ ചി​ത്ര​ങ്ങ​ളു​ടെ​യും നി​ർ​മാ​ണ രം​ഗ​ത്ത് സ​ജീ​വ​സാ​ന്നി​ധ്യ​മാ​യ സാ​ഗ​രം ഫി​ലിം ക​ന്പ​നി, ദേ​വ​ക​ന്യാ പ്രൊ​ഡ​ക്ഷ​ൻ​സു​മാ​യി ചേ​ർ​ന്നാ​ണ് ബിഗ് ബജറ്റിൽ ഒ​രു തെ​ക്ക​ൻ കാ​വ്യം നി​ർ​മി​ക്കു​ന്ന​ത്. ഷി​ജി​ൻ​ലാ​ൽ, ക​വി​ത അ​നി​ൽ എ​ന്നി​വ​രാ​ണ് നി​ർ​മാ​താ​ക്ക​ൾ.

ഫാ​യി​സ് ഉ​മ്മ​റാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​യി​താ​വ്. എ.​ആ​ർ റ​ഹ്മാ​ന്‍റെ അ​സോ​സി​യേ​റ്റാ​യി​രു​ന്ന എം.​എ​സ് ഷെ​യ്ക്ക് ഇ​ല്ലാ​ഹി സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്നു. വ​യ​ലാ​ർ ശ​ര​ത് ച​ന്ദ്ര വ​ർ​മ്മ​യാ​ണ് ഗാ​ന​ര​ച​യി​താ​വ്. ഇ​ന്ത്യ​ൻ സി​നി​മാ​ട്ടോ​ഗ്രാ​ഫ​ർ​മാ​രി​ൽ പ്ര​മു​ഖ​നാ​യ ആ​ൻ​ജിയാണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നത്.

അ​ൻ​സി​ബയ്ക്കൊപ്പം അ​ർ​ച്ച​നനയും ചിത്രത്തിൽ ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ആ​ദി, വി​നോ​ദ് ബോ​സ്, ആ​ന​ന്ദ് ഭൈ​ര​വ്, ശശി ക​ലിം​ഗ, മോ​ളി, കൊ​ച്ചുപ്രേ​മ​ൻ, ജോ​ബി പാ​ലാ, സു​നി​ൽ സു​ഖ​ദ എ​ന്നി​വ​രും ചിത്രത്തിലുണ്ട്.