+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ടി​യ​ൻ വീ​ണ്ടും വ​രു​ന്നു... ക​രു​വി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ എ​ത്തി

ഇ​രു​ട്ടി​ന്‍റെ രാ​ജാ​വി​ന്‍റെ ക​ഥ എ​ല്ലാ​വ​ര്‍​ക്കും പ​രി​ചി​ത​മാ​യ​ത് മോ​ഹ​ൻ​ലാ​ലി​ന്‍റെ ഒ​ടി​യ​ൻ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ്. ഇ​പ്പോ​ഴി​താ ഇ​രു​ട്ടി​ന്‍റെ രാ​ജാ​വാ​യ ഒ​ടി​യ​ന്‍റെ ക​ഥ​യു​മാ​യി ക​രു
ഒ​ടി​യ​ൻ വീ​ണ്ടും വ​രു​ന്നു... ക​രു​വി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ എ​ത്തി

ഇ​രു​ട്ടി​ന്‍റെ രാ​ജാ​വി​ന്‍റെ ക​ഥ എ​ല്ലാ​വ​ര്‍​ക്കും പ​രി​ചി​ത​മാ​യ​ത് മോ​ഹ​ൻ​ലാ​ലി​ന്‍റെ ഒ​ടി​യ​ൻ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ്. ഇ​പ്പോ​ഴി​താ ഇ​രു​ട്ടി​ന്‍റെ രാ​ജാ​വാ​യ ഒ​ടി​യ​ന്‍റെ ക​ഥ​യു​മാ​യി ക​രു​വ് എ​ന്ന സി​നി​മ​യും എ​ത്തു​ന്നു. സി​നി​മ​യു​ടെ പോ​സ്റ്റ​റു​ക​ൾ നേ​ര​ത്തെ പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​പ്പോ​ഴി​താ സി​നി​മ​യു​ടെ പു​തി​യ പോ​സ്റ്റ​ര്‍ ആ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

ന​വാ​ഗ​ത​യാ​യ ശ്രീ​ഷ്മ ആ​ർ. മേ​നോ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ ചിത്രത്തിൽ പു​തു​മു​ഖ​ങ്ങ​ളാ​യ വി​ശാ​ഖ് വി​ശ്വ​നാ​ഥ​ൻ, സ്വാ​തി ഷാ​ജി എ​ന്നി​വ​രാണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അവതരിപ്പിക്കുന്നത്.

ഷോ​ബി തി​ല​ക​ൻ, ക​ണ്ണ​ൻ പ​ട്ടാ​മ്പി, റി​യാ​സ് എം.ടി., സു​മേ​ഷ് സു​രേ​ന്ദ്ര​ൻ, ക​ണ്ണ​ൻ പെ​രു​മ​ടി​യൂ​ർ, വി​നു മാ​ത്യു പോ​ൾ, സ്വ​പ്ന നാ​യ​ർ, ശ്രീ​ഷ്ണ സു​രേ​ഷ്, സു​ചി​ത്ര മേ​നോ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ.

ആ​ല്‍​ഫാ ഓ​ഷ്യ​ന്‍ എ​ന്‍​ട​ര്‍​ടെ​യി​ന്‍​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ല്‍ സു​ധീ​ർ ഇ​ബ്രാ​ഹിം ആണ് കരുവ് നിർമിക്കുന്നത്. ടോ​ണി ജോ​ർജ് ചിത്രസംയോജനവും ​റോ​ഷ​ന്‍ ജോ​സ​ഫ് സംഗീതവും പകരുന്നു. ഓ​ഗ​സ്റ്റ് മാ​സ​ത്തോ​ടെ ചിത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.