+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​നോ​ദ് കോ​വൂ​ർ പി​ന്ന​ണി പാടുന്നു

മ​റി​മാ​യം, എം80 മൂ​സ തു​ട​ങ്ങി​യ സൂ​പ്പ​ർ​ഹി​റ്റ് പ​ര​ന്പ​ര​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​മ​നം ക​വ​ർ​ന്ന വിനോദ് കോവൂർ ബിഗ്സ്ക്രീനിലും തന്‍റെ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ പിന്നണിഗായകന്‍റെ വേഷ
വി​നോ​ദ് കോ​വൂ​ർ പി​ന്ന​ണി പാടുന്നു
മ​റി​മാ​യം, എം80 മൂ​സ തു​ട​ങ്ങി​യ സൂ​പ്പ​ർ​ഹി​റ്റ് പ​ര​ന്പ​ര​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​മ​നം ക​വ​ർ​ന്ന വിനോദ് കോവൂർ ബിഗ്സ്ക്രീനിലും തന്‍റെ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ പിന്നണിഗായകന്‍റെ വേഷവുമണിയുകയാണ് താരം.

മ​ർ​വാ വി​ഷ്വ​ൽ മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ പ്രഫ.​എ.​കൃ​ഷ്ണ​കു​മാ​ർ നി​ർ​മ്മി​ച്ച് സ​ജി വൈ​ക്കം ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ​നി​ദ്രാ​ട​നം എ​ന്ന ചി​ത്ര​ത്തി​നു​വേ​ണ്ടി​യാ​ണ് വി​നോ​ദ് കോ​വൂ​ർ പി​ന്ന​ണി ഗാ​യ​ക​നാ​കു​ന്ന​ത്. "​ചെ​ണ്ട കൊ​ട്ട​ണെ​ടീ ച​ങ്കി​ല്ചേ​ങ്കി​ല കൊ​ട്ട​ണെ​ടീ... പ​ട്ടു​ടുത്ത് പൂ​വ് ചൂ​ടി ചാ​രെ വ​രി​നെ​ടീ...' എ​ന്നു തു​ട​ങ്ങു​ന്ന നാ​ട​ൻ​പാ​ട്ടി​ന്‍റെ ശൈ​ലി​യി​ലു​ള്ള ഗാ​ന​മാ​ണ് ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. വി​നോ​ദി​നൊ​പ്പം അ​ൻ​സ​ലും സം​ഘ​വും പി​ന്ന​ണി​യി​ൽ പാ​ടി​യി​ട്ടു​ണ്ട്.

​സ​ജി ​വൈ​ക്കത്തിന്‍റെ വരികൾക്ക് കി​ളി​മാ​നൂ​ർ രാ​മ​വ​ർ​മ സംഗീതം നല്കിയിരിക്കുന്നു. പ്രഫ.​എ.കൃ​ഷ്ണ​കു​മാ​ർ, വി​ജ​യ് ആ​ന​ന്ദ്, സോ​ണി​യ മ​ൽ​ഹാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന നി​ദ്രാ​ട​നം ഉ​ട​ൻ പ്ര​ദ​ർ​ശ​നത്തി​നെ​ത്തും.