ബേബി മീനാക്ഷി,ലിന്റാ അർസെനിയോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന" പുഴയമ്മ " ജൂലൈ ഒന്നിന് ജിയോ സിനിമയിൽ റിലീസ് ചെയ്യുന്നു.
ആദ്യമായി നദിയിൽ മാത്രം ചിത്രീകരിച്ച ചിത്രമായ "പുഴയമ്മ' നാട്ടുകാരിയായ പതിമൂന്ന് വയസുള്ള പെൺകുട്ടിയും അമേരിക്കൻ ടൂറിസ്റ്റായ ഒരു യുവതിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്.
പ്രകാശ് വാടിക്കലാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവുമെഴുതുന്നത്. തമ്പി ആന്റണി, ഉണ്ണിരാജ, പ്രകാശ് ചെങ്ങൽ, രാജേഷ് ബി, റോജി പി. കുര്യൻ, ആഷ്ലി ബോബൻ, ലക്ഷ്മിക്കാ, ഫാത്തിമ അൽ മൻസൂരി, മാസ്റ്റർ വിരാട്,തുടങ്ങിയവരാണ് പ്രമുഖ താരങ്ങൾ.
ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ്. ലോകനാഥൻ നിർവഹിക്കുന്നു. വയലാർ ശരത്ചന്ദ്രവർമ എഴുതിയ വരികൾക്ക് കിളിമാനൂർ രാമവർമ സംഗീതം പകരുന്നു.