+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദൃ​ശ്യ വി​സ്മ​യ​ങ്ങ​ളു​ടെ മാ​ന്ത്രി​കാ..​തി​രി​ച്ച് ത​രാ​ൻ സ്നേ​ഹം മാ​ത്രം

ചി​ത്രം എ​ന്ന സി​നി​മ ഇ​റ​ങ്ങു​ന്ന​തി​നു​മു​മ്പാ​ണ്ടാ​യി​രു​ന്ന​തി​ന്‍റെ ഇ​ര​ട്ടി ആ​ത്മ ധൈ​ര്യം ഇ​പ്പോ​ൾ ത​നി​ക്കു​ണ്ടെ​ന്ന് സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​ൻ പ​റ​ഞ്ഞ​താ​യി ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി. 'മ​ര​ക്ക
ദൃ​ശ്യ വി​സ്മ​യ​ങ്ങ​ളു​ടെ മാ​ന്ത്രി​കാ..​തി​രി​ച്ച് ത​രാ​ൻ സ്നേ​ഹം മാ​ത്രം

ചി​ത്രം എ​ന്ന സി​നി​മ ഇ​റ​ങ്ങു​ന്ന​തി​നു​മു​മ്പാ​ണ്ടാ​യി​രു​ന്ന​തി​ന്‍റെ ഇ​ര​ട്ടി ആ​ത്മ ധൈ​ര്യം ഇ​പ്പോ​ൾ ത​നി​ക്കു​ണ്ടെ​ന്ന് സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​ൻ പ​റ​ഞ്ഞ​താ​യി ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി. 'മ​ര​ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം 45 ത​വ​ണ പ്രി​യ​ദ​ർ​ശ​ൻ ക​ണ്ടു​വെ​ന്നും ഹ​രി​ഷ് കു​റി​ച്ചു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി 90ൽ ​അ​ധി​കം സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്ത ഇ​ൻ​ഡ്യ​യി​ലെ ഈ ​വ​ലി​യ സം​വി​ധാ​യ​ക​ൻ ഈ ​ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് എ​ന്നെ വി​ളി​ച്ചി​രു​ന്നു...45 ത​വ​ണ മ​ര​ക്കാ​ർ എ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​പ്നം ആ​വ​ർ​ത്തി​ച്ച് ക​ണ്ടെ​ന്നും, ചി​ത്രം എ​ന്ന സി​നി​മ ഇ​റ​ങ്ങു​ന്ന​തി​നു​മു​മ്പാ​യി​രു​ന്നു ത​ന്‍റെ സി​നി​മാ ജീ​വി​ത​ത്തി​ൽ ഇ​ത്ര​യും ആ​ത്മ ധൈ​ര്യ​മു​ണ്ടാ​യി​രു​ന്ന സ​മ​യ​മെ​ന്നും, ഇ​ന്നെ​ന്‍റെ ആ​ത്മ ധൈ​ര്യം അ​തി​ന്‍റെ ഇ​ര​ട്ടി​യി​ലാ​ണെ​ന്നും, പി​ന്നെ ഈ ​പാ​വ​പ്പെ​ട്ട​വ​ന്‍റെ ക​ഥാ​പാ​ത്ര​മാ​യ മ​ങ്ങാ​ട്ട​ച്ഛ​നെ മൂ​പ്പ​ർ​ക്ക് വ​ല്ലാ​ത​ങ്ങ് ബോ​ധി​ച്ചെ​ന്നും, പ്ര​ത്യേ​കി​ച്ച് ലാ​ലേ​ട്ട​നും വേ​ണു​ചേ​ട്ട​നു​മാ​യു​ള്ള സീ​നു​ക​ൾ എ​ന്നും എ​ടു​ത്ത് പ​റ​ഞ്ഞു...

മ​ക​ൾ ക​ല്യാ​ണി​യു​ടെ പ്ര​ത്യേ​ക സ​ന്തോ​ഷ​വും അ​റി​യി​ച്ചു...​മ​തി..​പ്രി​യ​ൻ സാ​ർ..1984-​ൽ ഒ​ന്നാം വ​ർ​ഷ പ്രി​ഡി​ഗ്രി​ക്കാ​ര​നാ​യ ഞാ​ൻ കോ​ഴി​ക്കോ​ട് അ​പ്സ​രാ തി​യ്യ​റ്റ​റി​ലെ ഏ​റ്റ​വും മു​ന്നി​ലു​ള്ള ഒ​രു രു​പാ ടി​ക്ക​റ്റി​ലി​രു​ന്ന് "പൂ​ച്ച​ക്കൊ​രു​മു​ക്കു​ത്തി" ക​ണ്ട് ആ​ർ​മാ​ദി​ക്കു​മ്പോ​ൾ എ​ന്‍റെ സ്വ​പ്ന​ത്തി​ൽ പോ​ലു​മി​ല്ലാ​ത്ത വ​ലി​യ ഒ​രു അം​ഗീ​കാ​ര​മാ​ണ് ഇ​ത്...​

നാ​ട​കം എ​ന്ന ഇ​ഷ്ട്ട​പ്പെ​ട്ട മേ​ഖ​ല​യി​ൽ പ്ര​ത്യേ​കി​ച്ച് സ്വ​പ്ന​ങ്ങ​ളൊ​ന്നും കാ​ണാ​തെ അ​ഭി​ന​യം ഉ​രു​ട്ടി ന​ട​ക്കു​ന്ന​വ​നെ സ്വ​പ്ന​ങ്ങ​ൾ തേ​ടി വ​രു​മെ​ന്ന വ​ലി​യ പാ​ഠം പ​റ​ഞ്ഞ് ത​ന്ന​തി​ന്..​ജീ​വി​ത​ത്തി​ലെ മു​ഴു​വ​ൻ സ​മ​യ​വും സി​നി​മ​യു​മാ​യി ഇ​ണ​ചേ​രു​ന്ന ദൃ​ശ്യ വി​സ്മ​യ​ങ്ങ​ളു​ടെ മാ​ന്ത്രി​കാ..​തി​രി​ച്ച് ത​രാ​ൻ സ്നേ​ഹം മാ​ത്രം...❤️❤️❤️