സഹിക്കൂ ക്ഷമിക്കൂ എന്നല്ല പെണ്‍കുഞ്ഞുങ്ങളെ പറഞ്ഞ് പഠിപ്പിക്കേണ്ടതെന്നു ഗായിക സിതാര കൃഷ്ണകുമാര്‍. കല്യാണമല്ല ജീവിത്തിലെ ഒരേയൊരു ലക്ഷ്യമെന്നും സിതാര ഫേസ്ബുക്കില്‍ കുറിച്ചു.
സിതാര കൃഷ്ണകുമാറിന്റെ കുറിപ്പ്
"പെൺകുഞ്ഞുങ്ങളെ പഠിക്കാൻ അനുവദിക്കൂ, യാത്ര ചെയ്യാൻ അനുവദിക്കൂ, സഹിക്കൂ, ക്ഷമിക്കൂ എന്നുപറഞ്ഞു പഠിപ്പിക്കലല്ല വേണ്ടത്!! ഉള്ളതും ഇല്ലാത്തതുമായ പണംകൊണ്ട് സ്വർണവും പണവും ചേർത്ത് കൊടുത്തയക്കൽ തെറ്റാണെന്ന് എത്ര തവണ പറയണം!!
പ്രിയപ്പെട്ട പെൺകുട്ടികളെ... കല്യാണത്തിനായി സ്വർണം വാങ്ങില്ലെന്ന് നിങ്ങൾ ഉറപ്പിച്ചു പറയൂ, സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തിൽ വേണ്ടെന്ന് പറയൂ. പഠിപ്പും ജോലിയും, പിന്നെ അതിലേറെ സന്തോഷവും സമാധാനവുമാണ് വലുതെന്ന് ഉറക്കെ പറയൂ!!! കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം!!"