+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ൽ തങ്ങളായി ബാ​ബു ആ​ന്‍റ​ണി

നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​ൻ ബാ​ബു ആ​ന്‍റ​ണി​യും. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​
കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ൽ തങ്ങളായി ബാ​ബു ആ​ന്‍റ​ണി
നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​ൻ ബാ​ബു ആ​ന്‍റ​ണി​യും. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജ് വ​ഴി​യാ​ണ് അ​ദ്ദേ​ഹം ഈ ​വാ​ർ​ത്ത ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ച്ച​ത്. ചി​ത്ര​ത്തി​ൽ "ത​ങ്ങ​ൾ' എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

വൈ​ശാ​ലി, യു​ഗ​പു​രു​ഷ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം താ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ച​രി​ത്ര പ്രാ​ധാ​ന്യ​മാ​യ ക​ഥാ​പാ​ത്ര​മാ​ണ് ത​ങ്ങ​ൾ എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​യ്യ​ങ്കാ​ളി​യു​ടെ വേ​ഷ​മാ​ണ് യു​ഗ​പു​രു​ഷ​നി​ൽ ബാ​ബു ആ​ന്‍റ​ണി അ​വ​ത​രി​പ്പി​ച്ചത്.

നി​വി​ൻ പോ​ളി​യു​ടെ​യും ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​യ അ​മ​ലാ പോ​ളി​ന്‍റെ​യും കാ​ര​ക്ട​ർ സ്കെ​ച്ച് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു വി​ട്ടി​രു​ന്നു. ബോ​ബി, സ​ഞ്ജ​യ് എ​ന്നി​വ​ർ തി​ര​ക്ക​ഥ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ഗോ​കു​ലം മൂ​വീ​സാ​ണ്.