തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെയുള്ള കേസിലെ ലോകായുക്ത വിധി വിചിത്രമാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍. ഗുജറാത്തിൽ മാത്രമല്ല കോടതി വിധികൾ യുക്തിക്കു നിരക്കാത്തതാകുന്നത്.
ഒരു വർഷവും 12 ദിവസത്തിനും ശേഷം ഏകാഭിപ്രായത്തിൽ എത്താൻ സാധിച്ചില്ല എന്ന വിചിത്ര വാദവുമായി ലോകായുക്ത എത്തിയതു നിയമ സംവിധാനത്തിന്റെ വിശ്വാസ്യത തകർക്കുന്നതിലാണ്. പുതിയ ലോകായുക്ത നിയമം നിയമസഭയിൽ പാസായി.
ഗവർണർ ഇതിൽ ഒപ്പിട്ടിട്ടില്ല. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയനുമായി ഗവർണർ സന്ധി ചെയ്തതിന്റെ അടിസ്ഥാനത്തിൽ അധികം വൈകാതെ ഗവർണർ ഇതിൽ ഒപ്പിടും. അതിനു ശേഷം ഫുൾ ബെഞ്ചിൽ നിന്നു വരുന്ന വിധിക്കു പ്രസക്തിയുണ്ടാവില്ലെന്നും ഷിബു പറഞ്ഞു