കോഴിക്കോട്: നിയമസഭയില്‍ കെ.കെ.രമ എംഎല്‍എയ്ക്കു പരിക്കേല്‍ക്കാന്‍ ഇടയാക്കിയ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ ആക്രമണവും പിന്നീട് സിപിഎം നേതൃത്വം നടത്തിയ വ്യാജ പ്രചാരണവും വധഭീഷണിയും ആസൂത്രിതമാണെന്നു സംസ്ഥാന സെക്രട്ടറി എന്‍. വേണു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിദഗ്ധ പരിശീലനം ലഭിച്ച വാച്ച് ആന്‍ഡ് വാര്‍ഡിനെ ഉപയോഗിച്ച് ആന്തരികമായി ക്ഷതമേല്പിക്കുന്ന വിധത്തിലായിരുന്നു നിയമസഭയിലെ ആക്രമണം. വലതുകൈയിലെ ലിഗ്മെന്റിനു ഗുരുതര പരിക്കേറ്റു. പ്രതികള്‍ക്കെതിരേ കേസെടുക്കാന്‍ തയാറാകാത്തത് ഉന്നത ഗൂഢാലോചനയുടെ ഭാഗമായാണ്. വാച്ച് ആന്‍ഡ് വാര്‍ഡിനെ സംരക്ഷിക്കുന്ന നിലപാടാണു സര്‍ക്കാര്‍ സ്വീകരിച്ചത്.
ഇതേക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയ സച്ചിന്‍ദേവ് എംഎല്‍എക്കെതിരേ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പോലീസ് തയാറാകുന്നില്ല. കേസെടുക്കുന്നില്ലെങ്കില്‍ സച്ചിന്‍ദേവിനെതിരേ കോടതിയെ സമീപിക്കുമെന്ന് വേണു പറഞ്ഞു.
നിയമസഭയിലെ ആക്രമണത്തിന്റെ തുടര്‍ച്ചയാണു മൂന്നാമത്തെ ഭീഷണിക്കത്ത്. നേരത്തെയുള്ള കത്തുകള്‍ കോഴിക്കോട്, വടകര എന്നിവിടങ്ങളില്‍നിന്നാണ് അയച്ചത്. ഇത്തവണ തളിപ്പറമ്പില്‍നിന്നാണ്. കേന്ദ്ര കമ്മിറ്റിഅംഗം അഡ്വ.പി. കുമാരന്‍കുട്ടി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.പി. പ്രകാശന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.