കോഴിക്കോട്: ആര്‍എംപി നേതാവ് കെ.കെ. രമ എംഎല്‍എ പയ്യന്നൂര്‍ സഖാക്കളുടേതെന്ന പേരില്‍ തനിക്കു ലഭിച്ച ഭീഷണിക്കത്ത് ഡിജിപിക്ക് കൈമാറി.
നിയമസഭാ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രമ പോലീസില്‍ നല്കിയ പരാതി പിന്‍വലിക്കണമെന്നാണ് ഭീഷണിക്കത്തിലെ പ്രധാന ആവശ്യം. നിയമസഭാ സമ്മേളനത്തില്‍ സ്പീക്കറുടെ ഓഫീസിനു മുന്നില്‍ നടന്ന സംഘര്‍ഷത്തിലാണ് രമയ്ക്ക് പരിക്കേറ്റത്. കൈ പൊട്ടി . സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ച് കൈക്ക് പ്ലാസ്റ്ററിട്ടു.
എന്നാല്‍ ഇത് വ്യാജമാണെന്നും കൈ പൊട്ടിയിട്ടില്ലെന്നും കാണിച്ച് സൈബറിടങ്ങളില്‍ രമയ്ക്കെതിരേ പ്രചാരണം നടന്നിരുന്നു.വ്യാജ എക്സറേ ദൃശ്യങ്ങള്‍ ഉപയോഗിച്ചായിരുന്നു പ്രചാരണം. സച്ചിന്‍ദേവ് എംഎല്‍എക്കെതിരേ രമ പരാതി നല്‍കിയിട്ടും നടപടിയുണ്ടായിരുന്നില്ല. സച്ചിന്‍ദേവ് അടക്കമുള്ളവര്‍ക്കെതിരേ സൈബര്‍ കേസ് നല്കുന്നതിനു രമ നീക്കം നടത്തുന്നതിനിടെയാണ് ഭീഷണിക്കത്ത്.