കോട്ടയം: സ്വർണാഭരണങ്ങളിൽ നിലവിലുള്ള ഹാൾമാർക്ക് മുദ്ര മായ്ച്ച് പുതിയ എച്ച്യുഐഡി മുദ്രപതിക്കണമെന്ന് നിർദേശത്തിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നും നിയമം നടപ്പാക്കാൻ ഒരു വർഷം കൂടി സമയം അനുവദിക്കണമെന്നും ഓൾ കരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഇന്നും നാളെയും കടകളിൽ പെട്ടന്നുള്ള എച്ച്യുഐഡി മാറ്റത്തിലെ ബുദ്ധിമുട്ടുകൾ അറിയിച്ച് പ്ലാക്കാർഡുകൾ പ്രദർശിപ്പിച്ച് പ്രതിഷേധിക്കും. 31ന് കൊച്ചി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ഓഫീസിനു മുന്പിൽ പ്രതിഷേധ ധർണ നടത്തും.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും. ഏപ്രിൽ നാലിന് കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്പിൽ ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. കേരളത്തിലെ 13 ജില്ലകളിലായി 105 ഹാൾ മാർക്കിംഗ് കേന്ദ്രങ്ങളാണുള്ളത്. കേരളത്തിലെ 12,000 സ്വർണ വ്യാപാരികളുടെ സ്റ്റോക്ക് 1000 ഗ്രാം മുതൽ രണ്ടരലക്ഷം ഗ്രാം വരെയാണുള്ളത്.
ഭൂരിപക്ഷം സ്വർണ വ്യാപാരികളുടെ കടയിൽ എച്ച്യുഐഡി മുദ്രണം ചെയ്ത സ്റ്റോക്ക്നാലിൽ ഒന്നു മാത്രമാണ്. ബാക്കി നാലിൽ മൂന്ന് സ്റ്റോക്ക് എച്ച്യുഐഡി മുദ്രണം ചെയ്യാൻ ഹാൾ മാർക്കിംഗ് കേന്ദ്രങ്ങൾ അപര്യാപ്തമാണ്. അതിനാൽ സമയപരിധി നീട്ടിത്തരണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി സക്കീർ ഇക്ബാൽ, വർക്കിംഗ് ജനറൽ സെക്രട്ടറി രാജൻ ജെ. തോപ്പിൽ, കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി ജോയി പഴേമഠം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു