കോഴിക്കോട്: വനം വകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി ആദിവാസി വിഭാഗക്കാര്‍ കൂട്ടത്തോടെ ഓഫീസര്‍ തസ്തികയില്‍ ജോലിക്കെത്തുന്നു. സ്പെഷല്‍ റിക്രൂട്ട്മെന്റ് പ്രകാരം ആദിവാസി വിഭാഗത്തില്‍നിന്ന് പുതുതായി 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെയാണ് നിയമിക്കുന്നത്.
ഇവര്‍ക്കെല്ലാം പിഎസ്സി നിയമന ഉത്തരവ് നല്‍കിക്കഴിഞ്ഞു. വനംവകുപ്പില്‍ ഇതാദ്യമായാണു ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ തസ്തികയിലേക്ക് ഒറ്റയടിക്ക് ഇത്രയേറെ വനാശ്രിതരായ പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കു പിഎസ്സി വഴി ജോലി ലഭിക്കുന്നത്. നേരത്തെ വാച്ചര്‍മാരായി 700 ആദിവാസി വിഭാഗക്കാര്‍ക്കു ജോലി ലഭിച്ചിരുന്നു.
ആലപ്പുഴ ഒഴികെയുള്ള 13 ജില്ലകളിലേക്കാണ് 500 പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തിക സര്‍ക്കാര്‍ സൃഷ്ടിച്ചിരുന്നത്. പിഎസ്സി എഴുത്തു പരീക്ഷയും കായിക ക്ഷമതാ പരീക്ഷയും നടത്തിയശേഷമാണ് ഇവര്‍ക്ക് നിയമന ഉത്തരവ് നല്‍കിയത്. ജില്ലാ അടിസ്ഥാനത്തിലാണ് തസ്തിക സൃഷ്ടിച്ചിട്ടുള്ളത്. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ സമര്‍പ്പിച്ച ശിപാര്‍ശയും ഭരണപരമായ ആവശ്യകതയും പരിഗണിച്ചാണ് വിവിധ ഡിവിഷനുകള്‍ക്കു ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ നിയമിച്ചിട്ടുള്ളതെന്ന് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ.പി. പുകഴേന്തി പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞു. ജോലിയില്‍ പ്രവേശിച്ച ശേഷം ഇവര്‍ക്ക് പരിശീലനം നല്‍കും.
വയനാട് ജില്ലയിലേക്കാണ് ഏറ്റവും കൂടുതല്‍ നിയമനം- 170. സൗത്ത് വയനാട് ഡിഡിവഷനില് 61 പേര്‍ക്കും നോര്‍ത്ത് വയനാട് ഡിവിഷനില്‍ 53 പേര്‍ക്കും വയനാട് വൈല്‍ഡ്ലൈഫ് ഡിവിഷനില്‍ 52 പേര്‍ക്കും ജോലി ലഭിച്ചു. പാലക്കാട് ജില്ലയില്‍ 60 ആദിവാസി വിഭാഗക്കാരാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസറായത്.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 45 പേര്‍ക്കു വീതവും ഇടുക്കിയില്‍ 40 പേര്‍ക്കും നിയമന ഉത്തരവ് നല്‍കിയിട്ടുണ്ട്. മറ്റു ജില്ലകളില്‍ നിയമനം ലഭിച്ചവര്‍: മലപ്പുറം-30, കോട്ടയം-20, കോഴിക്കോട്-20, എറണാകുളം-20,തിരുവനന്തപുരം-20,തൃശൂര്‍- 10, പത്തനംതിട്ട-10, കൊല്ലം-10. സാമൂഹ്യ വനവത്കരണ വിഭാഗത്തില്‍ തൈ ഉത്പാദനവും വിതരണവുമടക്കമുള്ള ജോലികള്‍ തൊഴിലുറപ്പു പദ്ധതിയിലേക്കു മാറ്റിയിട്ടും വിവിധ ജില്ലകളില്‍ 22 ബീറ്റ് ഫോറ്സറ്റ് ഓഫീസര്‍മാര്‍ക്ക് സാമൂഹ്യ വനവത്കരണ വിഭാഗത്തില്‍ നിയമനം നല്‍കിയിട്ടുണ്ട്.