കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന് കേസിലെ ഒന്നാം പ്രതി സന്തോഷ് ഈപ്പന് കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ടാള് ജാമ്യവും വേണം. ഒപ്പം സംസ്ഥാനം വിടരുത്, പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുക തുടങ്ങിയ വ്യവസ്ഥകളോടെയുമാണ് ജാമ്യം.
പിഎംഎല്‍എ കോടതിയാണ് ജാമ്യമനുവദിച്ചത്. കേസുമായി അന്വേഷണത്തില്‍ സഹകരിച്ച ഈപ്പന് തുടര്‍ന്നും സഹകരിക്കുമെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.
പിഎംഎല്‍എ കോടതിയാണ് ജാമ്യമനുവദിച്ചത്. കേസുമായി അന്വേഷണത്തില്‍ സഹകരിച്ച ഈപ്പന് തുടര്‍ന്നും സഹകരിക്കുമെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.