തിരുവനന്തപുരം: ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിയെ അല്ല പിന്തുണച്ചതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തിരുത്തിപ്പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ബുദ്ധിക്ക് എന്തോ സാരമായ പ്രശ്നമുണ്ടെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. രാഹുൽ ഗാന്ധിക്കല്ല, സിപിഎം പിന്തുണ കൊടുത്തതെങ്കിൽ, പിന്നെ ആർക്കാണ് പിന്തുണ കൊടുത്തതെന്നു ഗോവിന്ദൻ വ്യക്തമാക്കണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു.
ബിജെപിയുടെയും കേന്ദ്ര സർക്കാരിന്റെയും നടപടിക്കെതിരേ സമരം നടത്തിയ കോണ്ഗ്രസ്, യൂത്ത് കോണ്ഗ്രസ്, കെഎസ്യു പ്രവർത്തകരെ തല്ലിച്ചതച്ചത് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലാണ്.നിയമാനുസൃതമായി നേരിട്ടാൽ രാഹുൽ ഗാന്ധിക്കെതിരായ കോടതി വിധിയെ അസ്ഥിരപ്പെടുത്താൻ കഴിയുമെന്നും കെ. സുധാകരൻ പറഞ്ഞു.