തിരുവനന്തപുരം: എഐസിസി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വായ് മൂടികെട്ടാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനമൊട്ടാകെ പ്രതിഷേധമിരന്പി. എല്ലാ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ ജില്ലാ കേന്ദ്രങ്ങളിൽ സത്യഗ്രഹ സമരം നടത്തി.
ഡിസിസികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സത്യഗ്രഹത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗാന്ധിപാർക്കിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ നിർവഹിച്ചു. ജനാധിപത്യത്തിന്റെ ശവക്കുഴി ബിജെപി തോണ്ടുകയാണെന്ന് സുധാകരൻ പറഞ്ഞു. വിമർശിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ ആത്മാവാണ്. അതിനെ ഇല്ലായ്മ ചെയ്യാനാണ് ബിജെപി ഭരണകൂടം ശ്രമിക്കുന്നത്. പ്രതിപക്ഷ പദവിക്ക് യോഗ്യത ഇല്ലാഞ്ഞിട്ടു പോലും എകെജിയെ പ്രതിപക്ഷനേതാവായി പ്രതിഷ്ഠിച്ച നെഹ്റുവിനെ പോലുള്ള പ്രധാനമന്ത്രിമാരാണ് ജനാധിപത്യത്തിന്റെ അന്തസ്.
പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിച്ചതാണ് കോണ്‍ഗ്രസ് സർക്കാരുകളുടെ പാരന്പര്യം. രാജ്യത്തിന്റെ സന്പത്ത് കൊള്ളയടിച്ചവരുടെ പേരിനൊപ്പം പ്രധാനമന്ത്രിയുടെ പേരും പരാമർശിച്ചതാണോ രാഹുൽ ഗാന്ധിചെയ്ത കുറ്റം. ജനശക്തിയുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ആ ജനശക്തിക്കു മുന്നിൽ ഏകാധിപത്യ ഭരണകൂടത്തിന് തലകുനിക്കേണ്ടി വരുമെന്നും കെ. സുധാകരൻ പറഞ്ഞു.
യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ, കൊടിക്കുന്നിൽ സുരേഷ് എംപി, ടി.യു. രാധാകൃഷ്ണൻ, ശശി തരൂർ എംപി, എൻ. ശക്തൻ, പാലോട് രവി തുടങ്ങിയവർ സത്യഗ്രഹത്തിൽ പങ്കെടുത്തു.ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനത്തും സത്യഗ്രഹസമരം നടന്നു. എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു.