പെരിയ (കാസര്‍ഗോഡ്): കേരള കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിനിടെ കേന്ദ്രമന്ത്രി വി. മുരളീധരനു നേരെ വിദ്യാര്‍ഥികളുടെ കൂക്കുവിളി. കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും അതിരറ്റ് വാഴ്ത്തിയപ്പോഴാണു കൂവലുയര്‍ന്നത്.
പിഎച്ച്ഡി നേടിയ വിദ്യാര്‍ഥികള്‍ക്കു സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്ത ശേഷം നടത്തിയ കേന്ദ്രമന്ത്രിയുടെ പ്രസംഗത്തില്‍ അധികസമയവും ബിജെപി സര്‍ക്കാരിനെയും മോദിയേയും പുകഴ്ത്താനാണ് വിനിയോഗിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തെ വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും കാര്യത്തില്‍ പ്രത്യേക താത്പര്യമുണ്ടെന്നു മുരളീധരന് പറഞ്ഞു.
പരീക്ഷാ പേ ചര്‍ച്ച, മന് കി ബാത്ത് എന്നിവയിലൂടെ വിദ്യാര്‍ഥികളുമായി നിരന്തരം അദ്ദേഹം സംവദിക്കുന്നുണ്ടെന്നും യുവാക്കള്‍ക്ക് വെല്ലുവിളികള്‍ നേരിടാന്‍ ധൈര്യം പകരുകയാണെന്നും പറഞ്ഞതിന് പിന്നാലെയാണു കൂക്കുവിളികള്‍ ഉയര്‍ന്നത്. ബിരുദദാന ചടങ്ങിലേക്കു രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉള്‍പ്പെടെയുള്ളവരെ ക്ഷണിക്കാത്തതില്‍ നേരത്തേ പ്രതിഷേധം ഉയര്‍ന്നിരുന്നു. സര്‍വകലാശാലയിലെ പരിപാടികള്‍ ബിജെപി മേളകളാക്കി മാറ്റുകയാണെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്.
രാഹുലിന്റേത് ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയെന്നു കേന്ദ്രമന്ത്രി വി. മുരളീധരന്
കാസര്‍ഗോഡ്: ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് രാഹുല്ഗാന്ധിക്കുണ്ടായതെന്നും രാജ്യവും ഭരണഘടനയും തങ്ങളുടെ തറവാട്ടുസ്വത്താണെന്ന ധാരണ നെഹ്റു കുടുംബവും കോണ്‍ഗ്രസും മാറ്റിവയ്ക്കണമെന്നും കേന്ദ്രമന്ത്രി വി.മുരളീധരന് പറഞ്ഞു.
കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാന സമ്മേളനത്തിനുമുമ്പ് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണമുണ്ടായിരുന്നപ്പോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാജ്യത്തെ നിശബ്ദമാക്കിയവരാണ് നെഹ്റു കുടുംബം.
അവര്‍ക്കു മാത്രം ഈ രാജ്യത്തെ നിയമങ്ങളും ഭരണഘടനയും കോടതികളും ബാധകമല്ല എന്ന വിശ്വാസം ഇനിയും നിലനില്ക്കേണ്ടതില്ലെന്നും മുരളീധരന് പറഞ്ഞു.