ആലപ്പുഴ: യുവാക്കളില്‍ ശാസ്ത്രീയ മനോഭാവവും യുക്തി ബോധവും വളര്‍ത്തണമെന്ന് യുവജനകാര്യ മന്ത്രി സജി ചെറിയാന്.
സമൂഹത്തിലെ വിവിധ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ച യുവജനങ്ങളെ കണ്ടെത്തി പ്രോത്സാഹനം നല്‍കുന്നതിനായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഏര്‍പ്പെടുത്തിയ സ്വാമി വിവേകാനന്ദന് യുവ പ്രതിഭാ പുരസ്കാരത്തിന്റെ വിതരണം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കേരളം വിജ്ഞാനത്തിന്റെ കേന്ദ്രമായി മാറിയെങ്കിലും മുന്‍പ് ഇല്ലാത്ത വിധം ജാതി ബോധവും മത ബോധവും കേരളത്തില്‍ വര്‍ധിച്ചു വരികയാണ്. ശാസ്ത്രവും യുക്തിയും സമൂഹിക ചരിത്രവും ഉള്‍ക്കൊള്ളുന്ന ഒരു യുവതലമുറയെ വളര്‍ത്തിയെടുക്കാന്‍ യുവജന ക്ഷേമ ബോര്‍ഡിന് സാധിക്കണമെന്നും മന്ത്രി പറഞ്ഞു.
സാമൂഹ്യ പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം, കല, സാഹിത്യം, കായികം, സംരംഭകത്വം, കൃഷി, ഫോട്ടോഗ്രാഫി എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ വ്യക്തികള്‍ക്കാണ് പുരസ്കാരം നല്‍കിയത്.
സംസ്ഥാന തലത്തിലും ജില്ലാതലത്തിലും മികച്ച പ്രവര്‍ത്തനം നടത്തിയ യൂത്ത് ക്ലബ്ബുകള്‍ക്കും മികച്ച അവളിടം ക്ലബ്ബുകള്‍ക്കും പുരസ്ക്കാരം സമ്മാനിച്ചു. ആലപ്പുഴ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എച്ച്. സലാം എംഎല്‍എ അധ്യക്ഷത വഹിച്ചു.