പള്ളുരുത്തി: കേരള ലത്തീൻ കാത്തലിക്ക് അസോസിയേഷന്റെ(കെഎൽസിഎ) സുവർണ ജൂബിലി സമാപനത്തോടനുബന്ധിച്ചുള്ള സമുദായ സംഗമം ഇന്ന് പള്ളുരുത്തി അർജുനൻ മാസ്റ്റർ ഓപ്പൺ എയർ മൈതാനിയിൽ നടക്കും.
സമ്മേളനത്തിനു മുന്നോടിയായി ഇടക്കൊച്ചി പാസ്റ്ററൽ സെന്റർ, തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയം, കച്ചേരിപ്പടി കോർപറേഷൻ മൈതാനം എന്നീ കേന്ദ്രങ്ങളിൽനിന്നു നടക്കുന്ന റാലിയിൽ 20,000 പേർ പങ്കെടുക്കും. റാലിക്കും സമ്മേളനത്തിനും കൊച്ചി രൂപത ആതിഥേയത്വം വഹിക്കും.
തുടർന്നു നടക്കുന്ന സമാപന സമ്മേളനം കെആർഎൽസിസി പ്രസിഡന്റ് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിക്കും. ഫിഷറീസ് മന്ത്രി സജി ചെറിയാൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, മതമേലധ്യക്ഷൻമാർ, കേരളത്തിലെ 12 ലത്തീൻ രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
ജൂബിലി സമ്മേളനത്തിൽ അവകാശപത്രികയുടെ പ്രകാശനവും രാഷ്ട്രീയ നയപ്രഖ്യാപനവും നടത്തും.