തിരുവനന്തപുരം: ചരക്കു വാഹന തൊഴിലാളികളും വാഹന ഉടമകളും 28ന് പണിമുടക്കും. കരിങ്കല്ല്, ചെങ്കല്ല്, മണൽ, മണ്ണ് വിഭാഗങ്ങളിലെ ചരക്കു നീക്കം നടത്തുന്ന വിഭാഗങ്ങളോട് റവന്യൂ, പോലീസ്, ആർടിഒ, മൈനിംഗ് ആൻഡ് ജിയോളജി, ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടികളിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്.