കൊച്ചി: ലൈഫ് മിഷന് ഭവനപദ്ധതിയുടെ കരാറുകാരനായ യൂണിടാക് എംഡി സന്തോഷ് ഈപ്പന് കോഴ നല്‍കുന്നതിനായി അക്കൗണ്ടില്‍നിന്നു പണം പിന്‍വലിച്ചതിന്റെ തെളിവ് ലഭിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). 2.8 കോടി രൂപ പിന്‍വലിച്ചതിന്റെ തെളിവുകളാണ് ഇഡിക്ക് ലഭിച്ചിട്ടുള്ളത്.
നാലു ദിവസത്തേക്കുകൂടി കസ്റ്റഡിയില്‍ ലഭിച്ച സന്തോഷ് ഈപ്പനെ ഇഡി വീണ്ടും വിശദമായി ചോദ്യം ചെയ്യും.
പദ്ധതിയില്‍ കരാര്‍ കന്പനിക്ക് മാത്രമായിരുന്നില്ല താത്പര്യമുണ്ടായിരുന്നതെന്ന് സ്ന്തോഷ് മൊഴി നല്‍കിയിട്ടുണ്ട്.
യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരായ സ്വപ്ന സുരേഷ്, പി.എസ്. സരിത്ത് എന്നിവരും മറ്റു ചിലര്‍ക്ക് ബിസിനസ് താത്പര്യമുണ്ടായിരുന്നതായി മൊഴി നല്‍കിയിരുന്നു. ഇതുമായി ചേരുന്ന മൊഴികളാണ് സന്തോഷും നല്‍കിയത്.
ഫ്ലാറ്റ് നിര്‍മാണത്തിന് ലഭിച്ച 20 കോടി രൂപയില്‍ 4.50 കോടി രൂപ കോഴയായി നല്കിയ സന്തോഷ് ഈപ്പന്റെ മൊഴികളും മറ്റുള്ളവരില്‍നിന്ന് ലഭിച്ച വിവരങ്ങളും അടിസ്ഥാനമാക്കി കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് ഇഡി അറിയിച്ചു.